Kamal Haasan 
Entertainment

ജനനായകന്‍ ചോര്‍ന്നത് യാദൃച്ഛികമല്ല, പൈറസി കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണം: കമല്‍ഹാസന്‍

സിസ്റ്റം പരാജയപ്പെടുമ്പോള്‍ ആരാണ് സൃഷ്ടാവിനെ സംരക്ഷിക്കുന്നത്?

സമകാലിക മലയാളം ഡെസ്ക്

വിജയ് ചിത്രം ജനനായകന്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. ജനനായകന്‍ ചോര്‍ന്നത് ആക്‌സിഡന്റ് അല്ലെന്നാണ് കമല്‍ പറയുന്നത്. സര്‍ട്ടിഫിക്കേഷന്‍ വൈകിയതാണ് പൈറസിയ്ക്ക് വഴിയൊരുക്കിയതെന്നാണ് കമല്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് വിജയ് ഒടുവിലായി അഭിനയിക്കുന്ന ചിത്രം ജനനായകന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ലീക്കായത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തായത്. സിനിമാ ലീക്കാക്കിയവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ശിവ കാര്‍ത്തിയേകനാണ് താരങ്ങൡ ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിശാല്‍, സൂര്യ, തുടങ്ങിയവരും രംഗത്തെത്തി. പിന്നാലെയാണ് കമലിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''ജനനായകന്‍ ചോര്‍ന്നത് വെറും യാദൃശ്ചികം അല്ല. അത് വ്യവസ്ഥാപിത പരാജയത്തിന്റെ ഫലമാണ്. കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സര്‍ട്ടിഫിക്കേഷനിലെ അമിതമായ കാലതാമസം പൈറസിക്ക് വഴിവെച്ചു കൊടുത്തു. പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്. നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സൃഷ്ടികളെയും, സത്യസന്ധരായ നികുതി അടയ്ക്കുന്ന നിര്‍മ്മാതാക്കളുടെയും, പ്രദര്‍ശകരുടെയും, തിയേറ്റര്‍ ഉടമകളുടെയും, നമ്മള്‍ സ്‌നേഹിക്കുന്ന സിനിമയെ നിലനിര്‍ത്തുന്ന എല്ലാവരുടെയും നിക്ഷേപങ്ങളെയും ഇത് അപകടത്തിലാക്കുന്നു'' എന്നാണ് കമല്‍ പറയുന്നത്.

''സിസ്റ്റം പരാജയപ്പെടുമ്പോള്‍ ആരാണ് സൃഷ്ടാവിനെ സംരക്ഷിക്കുന്നത്?. ഉത്തരവാദിത്തം, വേഗത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍, കര്‍ശനമായ നടപ്പാക്കല്‍, തത്സമയ നീക്കം ചെയ്യലുകള്‍ എന്നിവ നമുക്ക് ആവശ്യമാണ്. മുന്‍കാലങ്ങളില്‍ നിങ്ങള്‍ എന്നോടൊപ്പം നിന്നതുപോലെ, യഥാര്‍ത്ഥ സിനിമാ പ്രേമികള്‍ ഒന്നിച്ച് തിയേറ്ററുകളില്‍ നിയമപരമായി സിനിമ കാണുന്നതിലൂടെ ഉചിതമായ പ്രതികരണം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്നും അദ്ദേഹം പറയുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. മലയാളി നടി മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Kamal Haasan on Jana Nayagan getting leaked. Says it is not an accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ഗുരുവായൂരില്‍ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ

പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിച്ചാല്‍ മാസം 61,000 രൂപ പെന്‍ഷന്‍; ചെയ്യേണ്ടത് ഇത്രമാത്രം

ആകെ പോളിങ് 78.27%; കൂടുതല്‍ കുന്ദമംഗലത്ത്; കുറവ് റാന്നിയില്‍; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT