ചെന്നൈ: സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസന്‍(Kamal Haasan)മണിരത്‌നം കൂട്ടുക്കെട്ടില്‍ പിറക്കുന്ന ഈ ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് മാത്രമേ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളൂവെന്നും ചിത്രം വിതരണം ചെയ്യുന്നത് താന്‍ തന്നെയാണെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന് പ്രേക്ഷക പിന്തുണയുണ്ടാകുമെന്ന ആത്മവിശ്വാസവും കമല്‍ ഹാസന്‍ പങ്കുവെച്ചു. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ 'തഗ് ലൈഫ്' വില്‍ക്കാന്‍ വന്നതല്ല, ഒരു നല്ല സിനിമയാണ് വില്‍ക്കാന്‍ വന്നത്, 'തഗ് ലൈഫ്' നിങ്ങള്‍ വിലയ്ക്ക് വാങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്, സിനിമയില്‍ ആത്മവിശ്വാസമുണ്ടെന്നും പ്രേക്ഷകര്‍ എനിക്ക് പിന്തുണ നല്‍കുമെന്നും' കമല്‍ ഹാസന്‍ പറഞ്ഞു.
'എനിക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് പറയാം, ഞാന്‍ മറ്റുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് നിര്‍മ്മാതാക്കള്‍ കരുതരുത്. അങ്ങനെയല്ല. ഈ സിനിമയുടെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് മാത്രമാണ് വിറ്റത്. മറ്റെല്ലാം, ഞങ്ങള്‍ സ്വന്തമായി വിതരണം ചെയ്യുന്നു. മണി സാറിനെ അപകടപ്പെടുത്താതെ ഞങ്ങള്‍ തന്നെ വിതരണം ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ സിനിമയില്‍ നമുക്ക് എത്രത്തോളം ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്ന് പറയൂ.
ഒരു പരിധിവരെ ബിസിനസ്സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് അറിയാം. നിങ്ങളെ വിശ്വസിച്ച്, ഞങ്ങള്‍ ഒരു നല്ല സിനിമ നിര്‍മ്മിച്ചു, അതില്‍ നിക്ഷേപം നടത്തി. ഞങ്ങള്‍ വയലുകള്‍ ഉഴുതുമറിക്കുകയും വിളകള്‍ക്ക് വളം നല്‍കുകയും ചെയ്തു. ഒരു കര്‍ഷകന് ഇതല്ലാതെ മറ്റൊന്നും അറിയില്ല. ഞങ്ങളുടെ കൃഷി സിനിമാ കൃഷിയാണ്. കോര്‍പ്പറേറ്റ് കൃഷി സംഭവിക്കാതിരിക്കാന്‍, മണിരത്‌നത്തെപ്പോലുള്ളവര്‍ എന്നെ പിന്തുണയ്‌ക്കേണ്ടതുണ്ട്. നിങ്ങള്‍ ഈ സിനിമയെ പിന്തുണച്ചാല്‍, കൂടുതല്‍ നല്ല സിനിമകള്‍ നല്‍കാന്‍ എനിക്ക് ശക്തി ലഭിക്കും,' കമല്‍ ഹാസന്‍ പറഞ്ഞു.
മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഈ പാട്ടൊന്നുമില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം! മോഹൻലാൽ- എംജി ശ്രീകുമാർ കോമ്പോയിലെ വേറെ ലെവൽ പാട്ടുകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates