Kamal, Mamitha Baiju വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'മമിതയെ നായികയാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; നായകനും നിർമാതാവും സമ്മതിച്ചില്ല'

'ഈ കുട്ടി നാളെ ഭാവിയിൽ വലിയൊരു നായികയാകും നിങ്ങൾ നോക്കിക്കോ എന്ന്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഇപ്പോഴത്തെ തലമുറയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട നായിക മമിത ബൈജുവാണെന്നും താരത്തെ വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും സംവിധായകൻ കമൽ. ആ സിനിമ നടക്കാതെ പോയെന്നും കമൽ വെളിപ്പെടുത്തി. പോർട്രെയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. "പുതിയ ജനറേഷനിൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു ആർട്ടിസ്റ്റ് ആണ് മമിത.

അതിപ്പോഴല്ല എന്റെ ഒരു നടക്കാതെ പോയ ഒരു സിനിമ ഉണ്ട്. അത് നടക്കണമെന്ന് ആഗ്രഹിച്ചിട്ട് അടുത്ത കാലത്ത് വേറെ ചില കാരണങ്ങൾ കൊണ്ട് മാറിപ്പോയതാണ്. അന്ന് മമിത അഭിനയിച്ച ഖോ ഖോ കണ്ട് എനിക്ക് ആ പടത്തിലെ മമിതയുടെ കാരക്ടർ ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടിരുന്നു. അസലായിട്ട് ചെയ്തിട്ടുണ്ട് ആ കുട്ടി.

'ഖോ ഖോ' കണ്ടിട്ട് ഞാൻ ഈ കുട്ടിയെ നമ്മുടെ കാരക്ടറായിട്ട് നായികയായിട്ട് അഭിനയിപ്പിക്കണം എന്ന് വിചാരിച്ചു. പിന്നെ തീരുമാനിച്ച് ഹീറോയോടും പ്രൊഡ്യൂസറോടുമൊക്കെ പറഞ്ഞു. പക്ഷേ അവർക്ക് അത്ര പുതുമുഖമായിട്ടുള്ള നായിക പോരാ കുറച്ചു കൂടി വലിയ നായിക വേണം എന്ന് ഹീറോ അടക്കം പറഞ്ഞു. ഞാൻ പറഞ്ഞു, ഈ കുട്ടി നാളെ ഭാവിയിൽ വലിയൊരു നായികയാകും നിങ്ങൾ നോക്കിക്കോ എന്ന്". - കമൽ പറഞ്ഞു.

അതിനുശേഷമാണ് താൻ 'സൂപ്പർ ശരണ്യ' കാണുന്നതെന്നും തനിക്ക് മമിതയെ തന്നെ നായികയായിട്ട് മതിയെന്നുള്ള രീതിയിൽ പ്രൊഡ്യൂസറുടെ അടുത്ത് വീണ്ടും പറഞ്ഞുവെന്നും നമുക്ക് നായകനോട് കൺവിൻസ് ചെയ്യിക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്നാണ് കമൽ പറയുന്നത്. അങ്ങനെ താൻ മമിതയെ വിളിക്കുകയും അവരോട് കാരക്ടറിനെ കുറിച്ച് പറയുകയും അവർക്കത് ഇഷ്ടപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

"വേറെ ഒന്ന് രണ്ട് നായികമാരുടെ അടുത്ത് പറഞ്ഞിട്ട് അവർക്ക് വർക്കായില്ല. കുറച്ച് നെഗറ്റീവ് ഷേഡ് ഒക്കെയുള്ള ഒരു കാരക്ടറാണ്. പക്ഷേ ഈ കുട്ടിക്ക് അത് ഭയങ്കരമായിട്ട് വർക്കാവുകയും ഭയങ്കര കൗതുകത്തോടുകൂടി കേൾക്കുകയുമായിരുന്നു. ഞാൻ കഥ പറയുമ്പോഴും നറേറ്റ് ചെയ്യുമ്പോഴും അവരുടെ മുഖത്തെ എക്സ്പ്രഷൻ എനിക്കിപ്പോഴും ഓർമ്മയുണ്ട്.

ഞാൻ അവരോട് നിങ്ങളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ് പിരിയുകയും ഡേറ്റ് ഒക്കെ നേരത്തെ പറയണമെന്ന് അവരുടെ അമ്മ പറയുകയും ചെയ്തു. അതിനുശേഷം വീണ്ടും നായകനും പ്രൊഡ്യൂസറും അവർ പോരാ വലിയ നായിക വേണമെന്ന് പറഞ്ഞ് ഇവരെ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു. എനിക്ക് വിഷമം തോന്നി കാരണം എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല".- അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് മമിതയെ അവർ വേണ്ടെന്ന് പറഞ്ഞുവെന്നും അതിനുശേഷം മൂന്നാലു മാസം കഴിഞ്ഞപ്പോഴാണ് പ്രേമലു ഇറങ്ങുകയും നടി പിടിച്ചാൽ കിട്ടാത്ത രീതിയിൽ വലിയ താരമായി മാറുകയും ചെയ്തതെന്നും കമൽ വ്യക്തമാക്കി. ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് മമിതയെ വെച്ചിട്ട് ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"നായകനേക്കാളും പ്രാധാന്യം നായികയ്ക്കായിരുന്നു. നായകന് ചെറിയ റോളാണ് ആ സിനിമയിലുള്ളത്. സ്ക്രീൻ സ്പേസും കാരക്ടർ നോക്കുമ്പോഴും നായികക്ക് വളരെ പ്രാധാന്യമുള്ള സിനിമയായിരുന്നു. അതെനിക്ക് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് സത്യം. നിലവിൽ ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയാണത്".- കമൽ വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Director Kamal stated that he had wished to make a film with Mamitha as the heroine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനിശ്ചിതകാലത്തേക്ക് ഒരിടവും കൈയടക്കി വയ്ക്കാനാവില്ല; എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?; സുപ്രീം കോടതി

ബിഗ് ടിക്കറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം; നവംബറില്‍ കാത്തിരിക്കുന്നത് വന്‍സമ്മാനങ്ങള്‍

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ബോക്‌സി ഡിസൈന്‍, സബ് 4 മീറ്റര്‍ എസ് യുവി; വരുന്നു സോനെറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ്, ഫീച്ചറുകള്‍

റബർ വില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു; വില ഉയരുമ്പോഴും കർഷകർ പ്രതിസന്ധിയിൽ