Kangana Ranaut ഇൻസ്റ്റ​ഗ്രാം
Entertainment

'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

'ഇന്ത്യന്‍ സമൂഹം വിവാഹിതരായ പെണ്‍മക്കളെ ഉപേക്ഷിക്കുന്നതില്‍ പ്രസിദ്ധമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത് ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി നടി കങ്കണ റണാവത്. സാമ്പത്തികമായി സ്വയം പര്യാപ്തരായ ശേഷം മാത്രം മതി വിവാഹമെന്നാണ് യുവതികളോടായി കങ്കണ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കങ്കണയുടെ പ്രതികരണം.

ഭോപ്പാലില്‍ ട്വിഷ എന്ന മോഡലും നോയിഡയില്‍ ദീപിക എന്ന യുവതിയും ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് കങ്കണയുടെ കുറിപ്പ്. ഇരു ആത്മഹത്യയ്ക്ക് പിന്നിലും ദാമ്പത്യപ്രശ്‌നങ്ങളാണെന്നാണ് ആരോപണം. പരസ്പരം ബന്ധമില്ലെങ്കിലും രണ്ട് സംഭവങ്ങളും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

'വിവാഹിതരായ യുവതികളെക്കുറിച്ചുള്ള നിരവധി വേദനാജനകമായ വാര്‍ത്തകള്‍ എല്ലാ ദിവസവും വരുന്നു. ഈ യുവ വിദ്യാസമ്പന്നരായ യുവതികളില്‍ പലരും ദുരന്തങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് ഞെരുങ്ങുന്ന സാഹചര്യങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കാറുണ്ട്, പക്ഷേ ഇന്ത്യന്‍ സമൂഹം വിവാഹിതരായ പെണ്‍മക്കളെ ഉപേക്ഷിക്കുന്നതില്‍ പ്രസിദ്ധമാണ്. നിങ്ങളുടെ കരിയര്‍ നിങ്ങളുടെ ജീവിതത്തിലെ മറ്റൊരാളെക്കാളും പ്രധാനമാണ്. സ്വതന്ത്രയായതിന് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക'' എന്നാണ് കങ്കണ യുവതികളോടായി പറയുന്നത്.

''സോഷ്യല്‍ മീഡിയയോ ഫാഷന്‍/ഡേറ്റിംഗ്/വിവാഹ/മേക്കപ്പ് വ്യവസായമോ നിങ്ങളോട് പറയാത്ത ഒരു ഉപദേശമാണിത്. ദയവായി, നിങ്ങള്‍ സ്വയം നായികയാകണം. നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല. നിങ്ങള്‍ ആരായിരിക്കുന്നു, നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നത് നിങ്ങള്‍ ആരെ വിവാഹം കഴിക്കുന്നു എന്നതിനേക്കാള്‍ പ്രധാനമാണ്. നിങ്ങള്‍ക്ക് വേണ്ട ഒരു ജീവിതം കെട്ടിപ്പടുക്കുക. ആരുടെയും ഉപദേശം കേള്‍ക്കരുത്.'' എന്നും കങ്കണ പറഞ്ഞു.

രണ്ട് മാസം ഗര്‍ഭിണിയായിരുന്നു മരിക്കുമ്പോള്‍ ട്വിഷ. സ്വവസതിയില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവതി. ജോലി സംബന്ധമായും മറ്റും ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മര്‍ദ്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ട്വിഷയുടെ കുടുംബം ആരോപിക്കുന്നത്. 24-കാരിയായ ദീപിക വിവാഹം കഴിച്ച് മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനമാണ് ദീപികയുടെ കാരണമെന്നാണ് കുടുംബം ആരോപിച്ചത്.

Kangana Ranaut asks girls to be independant before marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, പരാജയം എല്‍ഡിഎഫിന്റെ അവസാനമല്ലെന്ന് പിണറായി, സഞ്ജുവിനെ തഴഞ്ഞു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ, പുലര്‍ച്ചെ ഇമെയില്‍ സന്ദേശം എത്തും, 8,000 പേര്‍ക്ക് ജോലി പോകും

'ടോക്സിക്കി'ൽ ഗീതു കൊണ്ടുവന്നത് പുതുമയുള്ള ഇമോഷണൽ ഡെപ്പ്ത്ത്; 'ഫീമെയിൽ ഗേസി'നെക്കുറിച്ച് യാഷ്

SCROLL FOR NEXT