ചൈത്ര ഹല്ലികെരി 
Entertainment

"എന്റെ വ്യാജ ഒപ്പ് ഉപയോ​ഗിച്ച് വായ്പ എടുത്തു"; ഭർത്താവിനെതിരെ പരാതിയുമായി നടി 

ഭർത്താവും ഭർത്തൃപിതാവും ചേർന്ന് സ്വർണവായ്പ എടുത്തുവെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് ഭർത്താവിനും ഭർത്തൃപിതാവിനുമെതിരേ പരാതിയുമായി കന്നഡ നടി ചൈത്ര ഹല്ലികെരി. തന്റെ അറിവില്ലാതെ ബാങ്ക് അക്കൗണ്ട് വഴി ഭർത്താവ് ബാലാജിയും ഭർത്തൃപിതാവും ചേർന്ന് സ്വർണവായ്പ എടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിന്മേൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

2006ലാണ് ചൈത്രയും ബാലാജിയും വിവാഹിതരായത്. 2014 വരെ മൈസൂരുവിൽ താമസിച്ചിരുന്ന ചൈത്ര പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറ്റി. മൈസൂരുവിൽ താമസിച്ചിരുന്നപ്പോഴാണ് ഭർത്താവിന്റെ നിർദേശപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജയലക്ഷ്മിപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചത്. ബെംഗളൂരുവിലേക്ക് താമസം മാറിയശേഷം ഈ അക്കൗണ്ട് വഴി താൻ ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും തന്റെ വ്യാജ ഒപ്പുപയോഗിച്ച് ഭർത്താവും അയാളുടെ പിതാവും വായ്പ എടുക്കുകയായിരുന്നെന്നും നടി ആരോപിച്ചു. 

വായ്പ എടുത്തിരിക്കുന്ന ബാങ്കിന്റെ ശാഖാ മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിപ്പെട്ടശേഷം ഭർത്താവിൽനിന്ന് തനിക്ക് വധഭീഷണി ലഭിച്ചുവെന്ന് ചൈത്ര പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി