സൗന്ദര്യ ജഗദീഷ്  എക്സ്
Entertainment

കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ഉടന്‍ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പു പപ്പു, സ്‌നേഹിതരു, രാംലീല, മാസ്റ്റ് മജ മാഡി തുടങ്ങിയവ സൗന്ദര്യ ജഗദീഷ് നിര്‍മ്മിച്ച സിനിമകളാണ്. സൗന്ദര്യ ജഗദീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നടന്‍ ദര്‍ശന്‍, നിര്‍മ്മാതാവും സംവിധായകനുമായ തരുണ്‍ സുധീര്‍ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ, തന്റെ ജെറ്റ് ലാഗ് പബ്ബ് അനുവദനീയമായ സമയത്തിനപ്പുറം പ്രവര്‍ത്തിപ്പിച്ചുവെന്ന വിവാദത്തില്‍ സൗന്ദര്യ ജഗദീഷ് ഉള്‍പ്പെട്ടിരുന്നു. അനുവദനീയമായ സമയത്തിനപ്പുറം പാര്‍ട്ടി നടത്തിയതിന് പബ്ബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിനിമാ താരങ്ങളായ ദര്‍ശന്‍, ധനഞ്ജയ്, റോക്ക്ലൈന്‍ വെങ്കിടേഷ് തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT