Kannan Sagar 
Entertainment

'വയറുപൊട്ടിപ്പോകുന്നു, ബാത്ത്‌റൂമില്‍ ഇരിക്കാന്‍ പോലും വയ്യ'; ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുതെന്ന് കണ്ണന്‍ സാഗര്‍

വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന അവസ്ഥ

Author : സമകാലിക മലയാളം ഡെസ്ക്

മിമിക്രി വേദികളിലും സിനിമയിലും ടെലിവിഷനിലുമെല്ലാം സജീവമാണ് കണ്ണന്‍ സാഗര്‍. കോമഡി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കണ്ണന്‍ സാഗര്‍. താരത്തിന്റെ പ്രതികരണങ്ങളും അനുഭവക്കുറിപ്പുകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചുള്ള കണ്ണന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ കൊടുക്കരുതെന്നാണ് കണ്ണന്‍ സാഗര്‍ പറയുന്നത്. വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന അവസ്ഥയാണെന്നാണ് താരം പറയുന്നത്. മര്യാദയ്ക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്‌റൂമില്‍ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാന്‍ വയ്യാത്ത അന്തരീക്ഷമാണെന്നും അദ്ദേഹം പറയുന്നു. ആ കുറിപ്പിലേക്ക്:

ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവര്‍ന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാല്‍ അങ്ങ് കൊക്കയില്‍ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന അവസ്ഥ മര്യാദക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്‌റൂമില്‍ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാന്‍ വയ്യാത്ത അന്തരീക്ഷം.

അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാല്‍ ഓടിവന്നു വിശേഷങ്ങള്‍ തിരക്കുന്നവരുടേയും കടന്നു കയറ്റം അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നല്‍കി അവര്‍ നടന്നകലും ചിലര്‍ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും മറ്റുചിലര്‍ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പര്‍ തരാമെന്നും ഒന്ന് വിളിച്ചാല്‍ മതി അസുഖം പമ്പകടക്കുമെന്നും ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീര്‍ഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും,

പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല അടുത്ത് ഭാര്യമാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോള്‍ ആശുപത്രിയില്‍ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവള്‍ കിടക്കും രാത്രിയുടെ യാമങ്ങളില്‍ എപ്പഴോ അല്‍പ്പം ആശ്വാസം കിട്ടുമ്പോള്‍ ഒന്ന് മയങ്ങും കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ് മൂന്ന്‌നാല്ദിനങ്ങള്‍ വേദനയുടെസ്വര്‍ഗ്ഗലോകം കണ്ടത് ''മൂത്രത്തില്‍ കല്ല് ''അനുഭവിച്ചവര്‍ക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി.

ഇപ്പോള്‍ വെള്ളമടി (ഒണ്‍ലി ജലം)തുടങ്ങി ടാങ്കില്‍ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോള്‍ ശരീരത്തിന്റെ അന്തരീക്ഷം മേഖാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തില്‍ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായിമതന്നെ എനിക്ക് ചുറ്റും ഇപ്പോള്‍ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ജലം അമൂല്യമാണ് അത് പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങള്‍ക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക.

Kannan Sagar pens a note about the pain he is going through.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT