Kannur Sreelatha, Navya Nair വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

കണ്ണൂരിലെ കലാകാരൻമാർ മണ്ണ് ആണോ വാരി തിന്നുന്നത് ?.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കണ്ണൂരിലെ മുതിർന്ന കലാകാരന്മാരെ കണ്ണൂർ മേയറും കോർപ്പറേഷനും പൂർണമായും തഴയുകയാണെന്ന് നടി കണ്ണൂർ ശ്രീലത. സിനിമയിൽ തന്നേക്കാൾ ജൂനിയറായ നടി നവ്യ നായർക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ തങ്ങളെപ്പോലെയുള്ള കലാകാരെ ദസറ ആ​ഘോഷങ്ങളിൽ നിന്ന് കണ്ണൂർ മേയർ മാറ്റി നിർത്തുകയാണെന്നും നടി പറഞ്ഞു.

കണ്ണൂർ ദസറ ആഘോഷങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ തനിക്കും സംഘത്തിനും അനുമതി നിഷേധിച്ച കോർപ്പറേഷൻ നിലപാടിനെതിരെ ആഞ്ഞടിക്കുകയായിരുന്നു അവർ. കണ്ണൂർ മൗണ്ടെയ്ൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കണ്ണൂർ ശ്രീലത. "കലാകാരൻമാരെല്ലാം മണ്ണ് തിന്നല്ല ജീവിക്കുന്നത്.

കണ്ണൂരിലെ കലാകാരൻമാർക്ക് പൈസ ഇല്ലെന്നാണ് മേയർ പറഞ്ഞത്. കണ്ണൂരിലെ കലാകാരൻമാർ മണ്ണ് ആണോ വാരി തിന്നുന്നത് ?. അങ്ങ് നിന്ന് വരുന്നവർക്ക് ബിരിയാണിയും, നമുക്ക് മണ്ണും ആണോ ?. കണ്ണൂരിലെ കലാകാരൻമാർ എവിടെയാണ് പോകേണ്ടത് ?. പൈസ വേണ്ട. അതെന്ത് ന്യായമാണ്. പിന്നെ എന്തിനാണ് കോർപ്പറേഷൻ പൈസ പിരിക്കുന്നത്.

എന്തിന് വേണ്ടിയാണ് പൈസ പിരിക്കുന്നത്. അവർക്ക് കൊടുക്കാൻ വേണ്ടിയാണോ ?. ഇവിടെ നവ്യ നായരുടെ ഡാൻസ് പരിപാടി ഉണ്ട്. നവ്യ കണ്ണൂരുകാരി ആണോ ? പ്രാദേശിക താരമാണോ ? എന്നെപ്പോലെ ഒരു നടി അല്ലേ. നവ്യ സിനിമയിൽ എന്നേക്കാൾ പിറകെ വന്നതാണ്. ഇത്ര വിവരം ഇല്ലാതായിപ്പോയല്ലോ മേയർക്ക്.

വിവരമില്ലാത്ത ഒരാളായിപ്പോയില്ലേ മേയർ. ഇങ്ങനത്തെ ഒരാളെ പിടിച്ചാണോ നിങ്ങൾ മേയർ പദവിയിൽ ഇരുത്തുന്നത് ?. വിദ്യാഭ്യാസം മാത്രം പോരാ വിവരം വേണം. അറിവ് നേടണം, പഠിക്കണം, വായിക്കണം, ഓരോരുത്തരെപ്പറ്റി ചിന്തിക്കണം, എന്താണ് ആ വ്യക്തി എന്ന് അറിയണം. അല്ലാതെ വെറുതെ അവിടിരുന്നു കൊണ്ട് വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വിളിച്ചു പറയലല്ല". - കണ്ണൂർ ശ്രീലത പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിൽ നടക്കും. കെഎസ് ഹരിശങ്കർ, ഫിജോ, നവ്യ നായർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.

Kannur Sreelatha criticize Kannur Mayor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്‌ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

എസ്ഐആർ തെറ്റെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് രാഹുൽ ഗാന്ധി; പികെ കൃഷ്ണദാസ്

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി