നടിമാരുടെ പേഴ്‌സണല്‍ സ്‌പേസിലേക്ക് ഇടിച്ചു കയറി ചിത്രങ്ങള്‍ പകര്‍ത്തുന്ന പാപ്പരാസികള്‍ക്കെതിരെ നടി സപ്തമി ഗൗഡ. കാന്താരയിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് സപ്തമി. പൊതു പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന നടിമാരെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന വിഡിയോഗ്രാഫര്‍മാരേയും ഫോട്ടോഗ്രാഫര്‍മാരേയുമാണ് താരം വിമര്‍ശിക്കുന്നത്.
''ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെന്ന നിലയില്‍ ആവര്‍ത്തിക്കപ്പെടുന്നൊരു പ്രശ്‌നത്തെ അഡ്രസ് ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. തുടര്‍ച്ചയായി, പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന നടിമാരെ അനുചിതമായ ആംഗിളുകളില്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫുകളും വിഡിയോകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഞങ്ങളുടെ ജോലിയേക്കാള്‍ ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യുന്നവയാണ് അത്. ചില വ്യക്തികളില്‍ നിന്നുള്ള ഈ പെരുമാറ്റം ബഹുമാനമില്ലായ്മയും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്'' എന്നാണ് സപ്തമി പറയുന്നത്.
''ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ഞങ്ങളുട തൊഴിലിന് വേണ്ടിയാണ്. ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടിയാണ്. ബോധപൂര്‍വ്വമുള്ള സൂം ഇന്നുകളേയും അനാവശ്യ ആംഗിളുകളേയും ഞങ്ങള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അപലപിക്കുന്നു. ആത്മാഭിമാനത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കുകയോ സഹിക്കുകയോ ഇല്ല. പരിപാടികള്‍ കവര്‍ ചെയ്യുന്നവര്‍ പ്രൊഫഷണലിസം കാണിക്കണം. മാന്യതയും'' എന്നും താരം പറയുന്നു.
''ഈ അതിര് നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. ഈ അനുഭവത്തിലൂട കടന്നുപോയ എല്ലാ സ്ത്രീകളോടും ഞങ്ങള്‍ ഐക്യപ്പെടുന്നു. അര്‍ഹമായ ബഹുമാനം നേടിയെടുക്കുന്നതില്‍ പരസ്പരം പിന്തുണയ്ക്കുന്നത് തുടരും'' എന്നും താരം പറഞ്ഞു. അഭിനേതാക്കള്‍ വസ്തുക്കളല്ല എന്ന ഹാഷ്ടാഗോടെയാണ് സപ്തമിയുടെ കുറിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates