സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിൽ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന അഭ്യർഥനയുമായെത്തിയിരിക്കുകയാണ് കാന്താര ടീം. "കാന്താര ചാപ്റ്റർ 1 ഞങ്ങളുടേത് പോലെ തന്നെ നിങ്ങളുടേതുമാണ്. സിനിമയിൽ നിന്നുള്ള വിഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ഞങ്ങൾ താഴ്മയോടെ അഭ്യർഥിക്കുന്നു.
സിനിമ തിയറ്ററിൽ തന്നെ ആസ്വദിക്കൂ",' എന്നാണ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കുറിച്ചിരിക്കുന്നത്. അതേസമയം, മികച്ച ബുക്കിങ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 24 മണിക്കൂറിൽ 1 മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് സിനിമയുടെതായി വിറ്റിരിക്കുന്നത്.
നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കെജിഎഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര.
കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര കേരളത്തിൽ എത്തിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates