Kara  ഇൻസ്റ്റ​ഗ്രാം
Entertainment

മമിതയ്ക്കും സുരാജിനും പിന്നാലെ 'കര'യിൽ ജയറാമും; 'ഇതെന്താ മലയാള സിനിമയാണോ' എന്ന് സോഷ്യൽ മീഡിയ

ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് മമിത ചിത്രത്തിലെത്തുന്നത്.

Author : Hima Prakash

ധനുഷിന്റേതായി ഈ വർഷം ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കര. പോർ തൊഴിലിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കര. കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിനൊരുങ്ങുകയാണ്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് മമിത ചിത്രത്തിലെത്തുന്നത്.

സെല്ലി എന്ന ​ഗ്രാമീണ യുവതിയായാണ് മമിത കരയിലെത്തുക. മലയാളി താരങ്ങളായ ജയറാമും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിന്റെ ഭാ​ഗമാണ്. ഭരതൻ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. തമിഴിലെ സുരാജിന്റെ ആദ്യത്തെ പൊലീസ് വേഷം കൂടിയാണ് ചിത്രത്തിലേത്.

നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് സുരാജിന്റേതെന്നാണ് പുറത്തുവരുന്ന വിവരം. മുത്തുസെൽവം എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിലെത്തിയത്. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ഇൻട്രസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമാണ് കരയിലേതെന്നാണ് ജയറാം അടുത്തിടെ പറഞ്ഞത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

റിവഞ്ച് ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ കരസാമി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. കരുണാസ്, കെ എസ് രവികുമാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഏപ്രിൽ 30 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Kara movie Jayaram character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധീരനും മുരളീധരനും ഒരേ നിലപാട്, നേതാക്കളെ വിശദമായി കേട്ട് രാഹുല്‍; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്

പിന്തുണയ്ക്കാൻ വിമതർ, വിപ്പ് നൽകി ഇപിഎസ്; തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്, വിജയ് സർക്കാരിന് നിർണായകം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

'അമ്പോ... കിടിലൻ ബൗളിങ്' ; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, പോയിന്റ് പട്ടികയിൽ ഒന്നാമത്

SCROLL FOR NEXT