കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാംപ്യന്മാർ

ഒൻപത് പന്തുകളിൽ 25 റൺസെടുത്ത നിസാമാണ് ആഷസിന്റെ ടോപ് സ്കോറർ.
KCL Fan League
KCL Fan League Ashes Kottarakkara Lift the Trophy After 30-Run Victory.
Edited By:
Updated on
1 min read

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് ജേതാക്കളായത്. ജേതാക്കൾക്ക് കെസിഎ പ്രസിഡൻ്റ് അഡ്വ. ശ്രീജിത് വി നായർ ട്രോഫികളും കാഷ് പ്രൈസായ 30,000 രൂപയും സമ്മാനിച്ചു.

സിഇഒ ആൻഡ് സിഎഫ്ഒ മിനു ചിദംബരം, കെസിഎ വൈസ് പ്രസിഡൻ്റ് കെ സതീശൻ, ട്രഷറർ ടി അജിത് കുമാർ,ആർബിഎൽ ബാങ്ക് കേരള ഹെഡ് റിജോ ജോണും ബ്രാഞ്ച് മാനേജർ അഭിലാഷ് ഡേവിഡ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്.

KCL Fan League
ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ഡബിളടിച്ച് ഹര്‍മന്‍പ്രീത്, വെയില്‍സിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്നു ഗോളിന്

കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. ഓരോ ജില്ലകളിലെയും ജേതാക്കളാണ് കഴക്കൂട്ടത്തെ ദി ഓവൽ ടർഫിൽ നടന്ന ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആഷസ് കൊട്ടാരക്കര അഞ്ച് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തു.

ഒൻപത് പന്തുകളിൽ 25 റൺസെടുത്ത നിസാമാണ് ആഷസിന്റെ ടോപ് സ്കോറർ. യുവ രാമനാട്ടുകരയ്ക്ക് വേണ്ടി വിഷ്ണു രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവയ്ക്ക് അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് മാത്രമാണ് നേടാനായത്. ഒരോവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ റോബിന്റെ പ്രകടനമാണ് ആഷസിന് വിജയമൊരുക്കിയത്.

KCL Fan League
രാഹുൽ സിം​ഗിളിന് ഓടി, നുവന്തയെ തട്ടി താഴെ വീണ് യശസ്വി റണ്ണൗട്ട്; ഞെട്ടി ഇന്ത്യ!(വിഡിയോ)

യുവ രാമനാട്ടുകരയുടെ ജോസാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. യുവയുടെ തന്നെ അസ്ലം മാവൂർ മികച്ച ബാറ്ററായും വിഷ്ണു നന്ദൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും അസ്ലം മാവൂരാണ്. ഫോർച്യൂൺ സിസി (തിരുവനന്തപുരം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോൺക്വറേഴ്സ് (ആലപ്പുഴ), ഐഡ ബറ്റാലിയൻസ് (കൊച്ചി), ലെജന്റ്സ് പൊന്നൂക്കര (തൃശൂർ), യുവ രാമനാട്ടുകര (കോഴിക്കോട്) എന്നീ ടീമുകളായിരുന്നു ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.

KCL Fan League
​'ഗംഭീർ ​​ഗംഭീരമല്ലേ... അവിശ്വസനീയ വിജയങ്ങൾ നേടിയ കോച്ച്'!
KCL Fan League
'ഓസീസ് ക്രിക്കറ്റ് വയസൻ പട...! യുവ താരങ്ങളെ ഇനി എന്ന് കളിപ്പിക്കും സെലക്ടർമാരേ?'
KCL Fan League
കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

KCL Fan League Ashes Kottarakkara Lift the Trophy After 30-Run Victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com