ഫോട്ടോ: ട്വിറ്റർ 
Entertainment

ചുവപ്പ് സാരിയില്‍ കരീന കപൂര്‍, പിങ്ക് ലെഹങ്കയില്‍ സാറ; ദീപാവലി ആഘോഷിച്ച് ബോളിവുഡ് 

കിയാര അദ്വാനി, അനന്യ പാണ്ഡെ, സാറ അലി ഖാന്‍, ഭൂമി പട്നേക്കര്‍, ശോഭിത ധൂലിപാല, കൃതി സനന്‍, ഡയാന പെന്റി എന്നിവര്‍ വേഷത്തിലും ലുക്കിലും തിളങ്ങി. 

Author : സമകാലിക മലയാളം ഡെസ്ക്

ദീപാവലി ഗംഭീരമായ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നിര്‍മാതാവ് ഏക്ത കപൂര്‍, നടന്‍ ഷാരൂഖ് ഖാന്‍, താരജോഡികളായ സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍, നടി ശില്‍പാ ഷെട്ടി എന്നിവരെല്ലാം സുഹൃത്തുക്കള്‍ക്കായി ദീപാവലി ആഘോഷം സംഘടിപ്പിച്ചു. വ്യത്യസ്തമായ വസ്ത്രങ്ങളില്‍ എല്ലാ താരങ്ങളും തിളങ്ങി. 

കിയാര അദ്വാനി, അനന്യ പാണ്ഡെ, സാറ അലി ഖാന്‍, ഭൂമി പട്നേക്കര്‍, ശോഭിത ധൂലിപാല, കൃതി സനന്‍, ഡയാന പെന്റി എന്നിവര്‍ വേഷത്തിലും ലുക്കിലും തിളങ്ങി. 

ചുവന്ന ഷിഫോണ്‍ സാരിയില്‍ സുന്ദരിയായി തിളങ്ങുന്നുണ്ടായിരുന്നു കരീന. കറുപ്പ് കുര്‍ത്തയായിരുന്നു രണ്‍ബീറിന്റെ വേഷം. പര്‍പ്പിള്‍ നിറത്തിലുള്ള സല്‍വാറായിരുന്നു നടി സാറാ അലി ഖാന്റെ ഔട്ട്ഫിറ്റ്. ചുവപ്പ് സാരിയണിഞ്ഞ് സോഹയും പരിപാടിക്കെത്തി. 

ഗോള്‍ഡ് വെല്‍വെറ്റ് ലെഹങ്കയില്‍ രാജകുമാരിയെപ്പോലെയാണ് കിയാര ചടങ്ങിനെത്തിയത്. അലസമായി അഴിച്ചിട്ട ഹെയര്‍സ്‌റ്റൈലും ശ്രദ്ധിക്കപ്പെട്ടു. പിങ്ക് നിറത്തിലുള്ള ലെഹങ്കയി തിളങ്ങുന്നുണ്ടായിരുന്നു സാറ.  സില്‍വര്‍ നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസും സില്‍വര്‍ ബോര്‍ഡറുള്ള പിങ്ക് ഷാളും ലെഹങ്കയ്ക്കൊപ്പം ഭംഗി കൂട്ടി. 

മഞ്ഞ ലെഹങ്കയില്‍ അനന്യ പാണ്ഡെയും പച്ചയും നീലയും കലര്‍ന്ന നിറങ്ങളില്‍ ഭൂമി പട്‌നേക്കറും എത്തി. സില്‍വര്‍ കളര്‍ സാരിയില്‍ സിംപിള്‍ ലുക്കിലാണ് ശോഭിത എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി