Karishma Kapoor about Madhuri Dixit ഇന്‍സ്റ്റഗ്രാം
Entertainment

മാധുരിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഭയം, എല്ലാ നടിമാരും പിന്മാറി; വെല്ലുവിളി ഏറ്റെടുത്ത് കരിഷ്മ; ഒപ്പം പോന്നത് ദേശീയ അവാര്‍ഡ്

മാധുരിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആരും താല്‍പര്യപ്പെട്ടിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നാണ് ദില്‍ തോ പാഗല്‍ ഹേ. ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, കരിഷ്മ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ. ചിത്രത്തിലെ പ്രകടനത്തിന് കരിഷ്മയെ തേടി ദേശീയ ചലച്ചിത്ര പുരസ്‌കാരവുമെത്തി. തന്റെ കരിയറിലെ ആറാമത്തെ വര്‍ഷമാണ് കരിഷ്മയെ തേടി പുരസ്‌കാരമെത്തുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ തുടക്കത്തില്‍ കരിഷ്മ ചെയ്യാന്‍ വിസമ്മതിച്ച വേഷമായിരുന്നു ദില്‍ തോ പാഗല്‍ ഹേയിലേത്.

കരിഷ്മ മാത്രമല്ല, ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാക്കളും കരിഷ്മയ്ക്ക് മുമ്പ് സമീപിച്ച നായികമാരെല്ലാം ആ വേഷം നിരസിക്കുകയായിരുന്നു. അതേക്കുറിച്ച് മുമ്പൊരിക്കല്‍ കരിഷ്മ തന്നെ സംസാരിച്ചിട്ടുണ്ട്. ''എല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല. പക്ഷെ എല്ലാ നടിമാരും ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്'' എന്നാണ് കരിഷ്മ പറഞ്ഞത്.

ചിത്രത്തിലെ നായികയായ മാധുരി ദീക്ഷിത് ആയിരുന്നു നായികമാരുടെ എതിര്‍പ്പിന് കാരണം. മാധുരിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആരും താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ മാധുരിയോടുള്ള ദേഷ്യമോ അഭിപ്രായ ഭിന്നതയോ ഒന്നുമായിരുന്നില്ല അതിന് കാരണം. മാധുരിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടായിരുന്നു പലരും ആ വേഷം വേണ്ടെന്ന് വച്ചത്.

താന്‍ അടക്കം ആരും തന്നെ മാധുരിയുമായി മത്സരിച്ച് ഡാന്‍സ് കൡക്കാന്‍ തയ്യാറായിരുന്നില്ലെന്നാണ് കരിഷ്മ പറയുന്നത്. ''ഞാന്‍ മാധുരിയെ കണ്ട് വളര്‍ന്നതാണ്. എക് ദോ തീന്‍ കണ്ടത് മുതല്‍ ഞാന്‍ അവരുടെ ആരാധികയാണ്. അതിനാല്‍ ആദ്യം നിരസിച്ചു. പക്ഷെ യഷ് ജിയും ആദിത്യയും വീണ്ടും വന്നു. ഈ സിനിമ നീ ചെയ്യണം, ഇതാ തിരക്കഥ എന്ന് പറഞ്ഞു'' എന്നാണ് കരിഷ്മ പറയുന്നത്.

മാധുരിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കാനുള്ള ഭയം കാരണം തിരക്കഥ വായിക്കാന്‍ പോലും പല നടിമാരും തയ്യാറായിരുന്നില്ലെന്നാണ് കരിഷ്മ പറയുന്നത്. എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ ഈ സിനിമ ചെയ്‌തേ പറ്റൂവെന്ന് തനിക്ക് തോന്നി. അമ്മയും പിന്തുണച്ചു. അങ്ങനെയാണ് താന്‍ ആ സിനിമ ചെയ്യുന്നതെന്നാണ് കരിഷ്മ പറയുന്നത്. ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്നത്തെ കാലത്തെ നായിക കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തയായിരുന്നു തന്റെ കഥാപാത്രമായ നിഷയെന്നും കരിഷ്മ ചൂണ്ടിക്കാണിക്കുന്നു.

No actresses wanted to work with Madhuri Dixit in Dil Toh Pagal Hai says Karishma Kapoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

SCROLL FOR NEXT