Karisma Kapoor ഫയല്‍
Entertainment

'ബാത്ത് റൂമില്‍ പോയിരുന്നത് കുറ്റിക്കാട്ടില്‍, വസ്ത്രം മാറാന്‍ അടുത്തുള്ള വീട്ടുകാരോട് അപേക്ഷിക്കും'; ദുരിതങ്ങള്‍ തുറന്നുപറഞ്ഞ് കരിഷ്മ കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ കപൂര്‍ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വരുന്ന ആദ്യത്തെ പെണ്‍കുട്ടിയാണ് കരിഷ്മ. 32 വര്‍ഷം പിന്നിടുകയാണ് കരിഷ്മയുടെ ബോളിവുഡ് ജീവിതം. ഇക്കാലത്തിനിടയ്ക്ക് ബോളിവുഡിനുണ്ടായ മാറ്റമെല്ലാം വളരെ അടുത്തു നിന്ന് കണ്ടിട്ടുണ്ട് കരിഷ്മ.

താന്‍ കരിയര്‍ ആരംഭിച്ച സമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ലെന്നാണ് കരിഷ്മ പറയുന്നത്. ബാത്ത് റൂമില്‍ പോയിരുന്നത് കുറ്റിക്കാടിന് പിന്നിലായിരുന്നുവെന്നും കരിഷ്മ പറയുന്നു. അവിടെ നിന്നും എല്ലാവര്‍ക്കും കാരവന്‍ എന്ന നിലയിലേക്ക് വളരുന്നത് താന്‍ നേരിട്ട് കണ്ടുവെന്നാണ് കരിഷ്മ പറയുന്നത്.

''ഇന്‍ഡസ്ട്രിയില്‍ 32 വര്‍ഷമായി. ഇന്നത്തെ പലര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കുറ്റിക്കാടുകള്‍ക്ക് പിന്നിലായിരുന്നു ഞങ്ങള്‍ പോയിരുന്നത്. ബാത്ത് റൂം ഉപയോഗിക്കണമെങ്കില്‍ മൈലുകള്‍ നടക്കേണ്ടിവരും. അപ്പോള്‍ മാഡം ബാത്ത് റൂമില്‍ പോവുകയാണെന്ന് സെറ്റിലുള്ളവരെല്ലാം അടക്കം പറയുന്നുണ്ടാകും. ആ കാലമൊക്കെ ഞങ്ങള്‍ കണ്ടിട്ടുണ്ട്'' എന്നാണ് കരിഷ്മ കപൂര്‍ പറയുന്നത്.

''ഔട്ട് ഡോര്‍ ഷൂട്ടിന് പോകുമ്പോള്‍ റോഡ് സൈഡിലെ കടകളിലോ വീടുകളുടെ വാതിലുകളോ മുട്ടും. ഞങ്ങളൊന്ന് വസ്ത്രം മാറിക്കോട്ടെ, ഇവിടെ ഒരു പാട്ട് ഷൂട്ട് ചെയ്യാന്‍ വന്നതാണെന്ന് പറയും. അവിടെ നിന്നും ഒരു സെറ്റില്‍ 35 ട്രെയ്‌ലറുകളൊക്കെ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന അവസ്ഥയിലെത്തി. ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയ, കലയുടെ വളര്‍ച്ചയും സൗണ്ട് സിസ്റ്റവുമെല്ലാം കണ്ടു. അവശ്വസനീയമാണിത്'' എന്നും കരിഷ്മ പറയുന്നു.

സാങ്കേതിക വിദ്യയിലുണ്ടായ മാറ്റത്തെക്കുറിച്ചും കരിഷ്മ സംസാരിക്കുന്നുണ്ട്. ''ഞാന്‍ ആദ്യമായി എന്നെ മോണിറ്ററില്‍ കാണുന്നത് ദില്‍ തോ പാഗല്‍ ഹേയിലെ ഡാന്‍സ് ഓഫ് എന്‍വിയുടെ ചിത്രീകരണത്തിനിടെയാണ്. ഇതിന് മുമ്പ് റോ ഫൂട്ടേജ് കണ്ടിട്ടേയില്ല. സിനിമ ബിഗ് സ്‌ക്രീനില്‍ റിലീസാകുമ്പോള്‍ മാത്രമാണ് റിസള്‍ട്ട് കണ്ടിരുന്നത്'' എന്നും താരം പറയുന്നു.

Karisma Kapoor remembers the time when actresses had to go behind the bushes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT