Suriya, Karthi, Jyotika വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചുമ്മാ നീ വാ' എന്ന് പറഞ്ഞാണ് സ്കോട്ട്ലൻഡിലേക്ക് വിളിച്ചത്, ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്'; ചേട്ടനെയും ചേച്ചിയെയും കുറിച്ച് കാർത്തി

'അവിടെ ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സൂര്യയും ജ്യോതികയും കാർത്തിയും. സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാര്‍ഷികത്തിന് ക്രിസ്ത്യന്‍ ആചാര പ്രകാരം മക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി വീണ്ടും വിവാഹം ചെയ്ത വിഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്കോട്ട്ലൻഡിൽ വച്ചായിരുന്നു ഇരുവരും വീണ്ടും വിവാഹിതരയാത്.

സൂര്യ നായകനാകുന്ന പുതിയ ചിത്രം 'സീനി'ന്റെ ‍ട്രെയ്‍ലർ ലോഞ്ചിൽ വച്ച് സൂര്യയെയും ജ്യോതികയെയും കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവർ തമ്മിലുള്ള സ്നേഹം ഓവറാണെന്നാണ് തമാശരൂപേണ കാർത്തി പറഞ്ഞത്. ബന്ധം മുന്നോട്ട് കൊണ്ടുപോകാനായി ചേച്ചി എടുക്കുന്ന ശ്രമം വളരെ വലുതാണെന്നും അത് വേറെ ആർക്കും ചെയ്യാനാകില്ലെന്നും കാർത്തി കൂട്ടിച്ചേർത്തു.

"എനിക്ക് തോന്നുന്നു ചേച്ചി (ജ്യോതിക) വരുന്ന ആദ്യത്തെ ഫങ്ഷൻ ഇതാണെന്ന്. 'കാക്ക കാക്ക'യിൽ നിന്ന് തുടങ്ങിയതാണ് അവർ. അവർ തമ്മിലുള്ള കെമിസ്ട്രിയിൽ എന്തോ ഒന്നുണ്ട്. 'ചുമ്മാ നീ വാ' എന്ന് പറഞ്ഞാണ് എന്നെ സ്കോട്ട്ലൻഡിലേക്ക് വിളിച്ചത്. അവിടെ ചെന്നപ്പോൾ സർപ്രൈസിന് മുകളിൽ സർപ്രൈസ്.

സ്നേഹം തുടർന്നു കൊണ്ടിരിക്കണമെങ്കിൽ അതിന് പിന്നിൽ വലിയൊരു പരിശ്രമം ഉണ്ടാകണം. അത് സംഭവിക്കണമെങ്കിൽ അത്രത്തോളം പരിശ്രമം വേണം. ചേച്ചി ഈ റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ കൊടുക്കുന്ന അധ്വാനവും പരിശ്രമവും ഒന്നും വേറൊരാൾക്കും ചെയ്യാൻ പറ്റില്ല. അതിന് ചാൻസേ ഇല്ല. അത് സൂപ്പറാണ്, ഭയങ്കര മനോ​ഹരമാണ്. ചേച്ചി വേറെ ലെവൽ ആണ്. ഇവരുടെ രണ്ട് പേരുടെയും സ്നേഹം ഓവറാണ്. അവിടെ വന്ന കപ്പിൾസിനെല്ലാം അതായിരിക്കും തോന്നിയത്.

അത് കണ്ട് കഴിഞ്ഞാൽ പല വീട്ടിലും അന്ന് ചോറ് കിട്ടി കാണില്ല. സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് നീ കണ്ടുപഠിക്ക് എന്ന് പറഞ്ഞ് പല വീട്ടിലും അന്ന് പലർക്കും ചോറ് കിട്ടി കാണില്ല. പക്ഷേ അത് ഭയങ്കര മനോഹരമാണ്. അത് നിങ്ങളെല്ലാവരും കണ്ടുപഠിക്കേണ്ടതാണ്. അത് ഭയങ്കര സ്പെഷ്യലാണ്". -കാർത്തി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Karthi talks about Suriya- Jyothika relationship and marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനം: മുസ്ലിം ലീഗ് പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഉടനെന്ന് സൂചന

തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 'ശംഭു' ഓർമ്മയായി

ശൈത്യകാല വരവറിയിച്ച് മൂന്നാർ തണുത്തുവിറയ്ക്കുന്നു; പുൽമേടുകളിൽ മഞ്ഞുകണങ്ങൾ

അന്ന് സ്വർണം പവന് 67 രൂപ

'പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല; മൃതദേഹത്തോട് അനാദരവ് അരുത്': യുഎഇയിൽ മരിച്ചയാളുടെ സംസ്കാരം ഉറപ്പാക്കാൻ ഇടപെട്ട് ഹൈക്കോടതി