മമ്മൂട്ടി, കാർത്തിക് സുബ്ബരാജ് ഫെയ്സ്ബുക്ക്
Entertainment

'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സി'നെ പ്രശംസിച്ച് കാർത്തിക് സുബ്ബരാജ്; നന്ദി പറഞ്ഞ് മമ്മൂട്ടി

കാർത്തിക് സുബ്ബരാജിന് മമ്മൂട്ടി നന്ദിയും അറിയിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിക്കമ്പനി നിർമിച്ച ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.

'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സിനേക്കുറിച്ച് മികച്ച അഭിപ്രായമാണ് കേൾക്കുന്നത്. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ'.- എന്നാണ് കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന് മമ്മൂട്ടി നന്ദിയും അറിയിച്ചിട്ടുണ്ട്.

കോമഡി ഇൻവസ്റ്റി​ഗേഷൻ ചിത്രമായാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളിലെത്തിയത്. ഡൊമിനിക് എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ​ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി