കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ഡൊറോത്തി'. ജാതിവ്യവസ്ഥ, ആൺമേധാവിത്വം, ജാതിക്കൊലകൾ, ലിംഗരാഷ്ട്രീയം എന്നിവ പശ്ചാത്തലമാക്കിയാണ് കാർത്തിക് 'ഡൊറോത്തി' ഒരുക്കിയിരിക്കുന്നത്. ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കീർത്തി സുരേഷ് ആണ് 'ഡൊറോത്തി'യായി വേഷമിട്ടത്.
താരത്തിന്റെ കഥാപാത്രം സിനിമയിൽ കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. 'ഡൊറോത്തി'യെ കൊല്ലാനുണ്ടായ കാരണത്തെ പറ്റി സംസാരിക്കുകയാണ് സിനിമയുടെ സംവിധായകനായ കാർത്തിക് സുബ്ബരാജ്. ദ് സൗത്ത് സിനിമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. "ഞാൻ പോലും അത് യഥാർത്ഥത്തിൽ എഴുതിയിട്ടില്ല. അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല.
കാരണം പ്രേക്ഷകർക്ക് കാര്യങ്ങൾ എന്താണെന്ന് മനസിലാക്കാൻ കഴിയുന്ന രീതിയിൽ അത് അവതരിപ്പിക്കാനാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എനിക്ക് കാരണം അറിയേണ്ടതില്ലായിരുന്നു, പുരുഷന്മാരാണല്ലോ കാരണം. അവർ മരിച്ചതിനു കാരണം പുരുഷന്മാരാണ്. ഞാൻ ഒട്ടും ആഗ്രഹിക്കാത്ത എന്നാൽ യാദൃശ്ചികമായി സംഭവിച്ചുപോയ ചില വഴികളിലൂടെയാണ് ഞാനപ്പോൾ പോയത്. കാരണം അവർ അത്തരത്തിലുള്ള ആളുകളാണ്.
അതായത് നമ്മൾ നേരത്തെ അവർക്ക് കാണിച്ചുകൊടുത്തിട്ടുള്ളതു പോലെയുള്ള ആളുകൾ".- കാർത്തിക് പറഞ്ഞു. ആ വീട്ടിൽ സ്ത്രീകൾക്ക് അവിടെ ജീവിക്കാനും അതിജീവിക്കാനും കഴിയുമെന്ന് നമുക്കറിയാമെന്നും അമ്മയും സുബ്ബുവിന്റെ സഹോദരിയും അങ്ങനെ എല്ലാവരും കൊല്ലപ്പെട്ടത് മറ്റ് പല കാരണങ്ങളാലാണെന്നും അതിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
"സുബ്ബു വിശദീകരിക്കുന്നതനുസരിച്ച് അവന്റെ സഹോദരി എന്തിനാണ് മരിച്ചതെന്ന് അവന് അറിയില്ല. അവളുടെ പ്രണയ ബന്ധത്തെ തുടർന്നാണ് അവളെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം അവളുമായി പ്രണയ ബന്ധമുണ്ടായിരുന്ന ആ വ്യക്തിയും മരിച്ചു. ഇതിനർത്ഥം ഒരു സ്ത്രീയുടെ പേരിൽ അവർ കൊലപാതകം നടത്തിയിട്ടുണ്ടാകാം എന്നാണ്".- അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates