Entertainment

'അത് വാതിലായിരുന്നില്ല, സെറ്റിലെ തന്നെ കോണിപ്പടിയോ മറ്റോ ആയിരുന്നു'; ടൈറ്റാനികിലെ രഹസ്യം വെളിപ്പെടുത്തി കെയ്റ്റ് വിന്‍സ്‌ലെറ്റ്

1997 ല്‍ ജെയിംസ് കാമറൂണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ലോക സിനിമാ പ്രേമികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. 1997 ല്‍ ജെയിംസ് കാമറൂണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

കപ്പല്‍ അറ്റ്‌ലാന്റിക് കടലിലെ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താഴുന്നതും ഇതിനിടയില്‍ നായികയായ റോസിന് തന്റെ കാമുകന്‍ ജാക്കിനെ നഷ്ടമാകുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ജാക്ക് എന്ന നായക കഥാപാത്രമായി ലിയനാര്‍ഡോ ഡികാപ്രിയോയും റോസ് എന്ന കഥാപാത്രമായി കെയ്റ്റ് വിന്‍സ്‌ലെറ്റുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

ടൈറ്റാനിക്ക് സിനിമയില്‍ ഏറെ ചര്‍ച്ചായായ ഒരു സീനാണ് ക്ലൈമാക്‌സ്. അതില്‍ അവസാന ഭാഗത്ത് റോസ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന വാതിലിന്റെ കഷ്ണത്തെക്കുറിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. യഥാര്‍ഥത്തില്‍ അത് വാതിലിന്റെ കഷ്ണമല്ലായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായിക കെയ്റ്റ് വിന്‍സ്‌ലെറ്റ്. ഓസ്‌ട്രേലിയന്‍ ടോക്ക് ഷോയിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

അത് യഥാര്‍ഥത്തില്‍ വാതില്‍ ആയിരുന്നില്ല സെറ്റിലുണ്ടായിരുന്ന കോണിപ്പടിയോ മറ്റെന്തൊയായിരുന്നു. ഇക്കാര്യം മറ്റാരും ഇതിനകം കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

അതേസമയം വന്‍ തുകക്കാണ് ആ വാതില്‍ ലേലത്തില്‍ വാതില്‍ വിറ്റുപോയത്. 7,18,750 ഡോളറാണ് വാതിലിന് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍