Kavya Madhavan family ഇൻസ്റ്റ​ഗ്രാം‌
Entertainment

'അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു, പക്ഷേ...'; കുറിപ്പുമായി കാവ്യ മാധവൻ

അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെയാണ് നടി കാവ്യ മാധവന്റെ പിതാവ് വിട പറഞ്ഞത്. ഈ വർഷം ജൂണിലായിരുന്നു പി മാധവന്റെ അന്ത്യം. ഇപ്പോഴിതാ അച്ഛന്റെ 75ാം ജന്മദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് കാവ്യ മാധവൻ. 75ാം പിറന്നാൾ വലിയ ആഘോഷത്തോടെ നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഇതിനായി അച്ഛനറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പദ്ധിതിയിട്ടിരുന്നുവെന്നും കാവ്യ പറയുന്നു.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കാവ്യയുടെ പ്രതികരണം. മുൻപും പലപ്പോഴായി അച്ഛനെ കുറിച്ചുള്ള ഓർമകൾ കാവ്യ പങ്കുവയ്ക്കാറുണ്ട്.

കാവ്യ പങ്കുവച്ച കുറിപ്പ്

ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ. പക്ഷെ...അച്ഛന് തിരക്കായി…

എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി

Cinema News: Actress Kavya Madhavan heartfelt note on her father's 75th birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം; വിഡിയോ

കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം!

ഡല്‍ഹി സ്‌ഫോടനത്തില്‍ ഒന്‍പത് മരണം; അതീവ ജാഗ്രതാ നിര്‍ദേശം; കേരളത്തില്‍ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ വിദ്യാർഥിനി യുഎസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

SCROLL FOR NEXT