Kerala Crime Files ഫെയ്‌സ്ബുക്ക്‌
Entertainment

കേരള ക്രൈം ഫയല്‍സ് ആദ്യ ഭാഗം കണ്ടില്ലേ? രണ്ടാം ഭാഗം കാണാന്‍ ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍ മതി

രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണ്‍ കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്ട്‌സ്റ്റാറില്‍ റിലീസാകുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗവും മികച്ച വിജയമായി മാറിയിരിക്കുകയാണ്. ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് സീരീസിന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും മേക്കിംഗും എഴുത്തുമെല്ലാം പ്രശംസിക്കപ്പെടുന്നുണ്ട്.

ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ കേരള ക്രൈം ഫയല്‍സിന് സംഭവിക്കുന്നുണ്ട്. ഒരേ സീരീസ് ആയിരിക്കുമ്പോള്‍ തന്നെ ഒരേ കഥയുടെ തുടര്‍ച്ചയല്ല കേരള ക്രൈം ഫയല്‍സ്. ഒരോ സീസണും ഒരോ കേസ് എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സീരീസിന്റെ ആത്മാവ് നിലനിര്‍ത്തി കൊണ്ട് തന്നെ പുതിയൊരു കഥയാണ് രണ്ടാം ഭാഗം പറയുന്നത്.

2011 ല്‍ നടക്കുന്നൊരു കുറ്റകൃത്യത്തിന്റെ അന്വേഷണമായിരുന്നു ആദ്യ സീസണില്‍ കണ്ടത്. എന്നാല്‍ രണ്ടാം സീസണിലെ കഥ നടക്കുന്നത് 2024ലാണ്. അര്‍ജുന്‍ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന എസ്‌ഐ നോബിള്‍ ആണ് രണ്ടാം ഭാഗത്തിലെ നായകന്‍. അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസറായി ലാല്‍ ആദ്യ ഭാഗത്തിലെ റോള്‍ തന്നെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്.

ആദ്യ സീസണിലെ കഥാപാത്രങ്ങള്‍ കടന്നു വരുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിന്റെ കഥാഗതിയെയോ ആസ്വാദനത്തേയോ അത് ബാധിക്കുന്നില്ല. ആദ്യ സീസണ്‍ കാണാത്തൊരാളെ സംബന്ധിച്ച് രണ്ടാം ഭാഗത്തില്‍ നിന്നും കണ്ട് തുടങ്ങുന്നതിന് യാതൊരു തടസുമില്ലാതെ കാണാമെന്ന് സാരം.

Kerala Crime Files Season 1 And 2 similarities and differences to remember before watching season 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT