Akka, Keerthy Suresh വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വിശാഖും ഞാനും കസിൻസാണ്; അതുകൊണ്ട് അദ്ദേഹത്തിനൊപ്പം റൊമാൻസ് ചെയ്യുക അത്ര എളുപ്പമല്ല'

'എന്റെ കസിനോടൊപ്പം റൊമാൻസ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'അക്ക' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 30 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് എത്തുക. നടൻ വിശാഖ് നായരും 'അക്ക'യിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശാഖും താനും കസിൻസ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി. തങ്ങൾ കസിൻസ് ആണെന്ന് കീർത്തി വെളിപ്പെടുത്തിയതിന് പിന്നാലെ ഞെട്ടലോടെ 'അതെയോ' എന്ന് ചോദിക്കുന്ന രാധിക ആപ്തയെയും കാണാം.

'അക്ക'യുടെ പ്രൊമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി ഇക്കാര്യം പറഞ്ഞത്. സ്ക്രിപ്റ്റ് വായിക്കാനെത്തിയപ്പോൾ വിശാഖ് ആണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വിശാഖ് ഈ കാര്യം തന്നോട് പറയാതിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് തനിക്ക് അപ്പോൾ തോന്നിയതെന്നും കീർത്തി തമാശയോടെ കൂട്ടിച്ചേർത്തു.

"രസകരമായ ഒരു കാര്യം പറയാം, വിശാഖും ഞാനും കസിൻസാണ്. സെക്കൻഡ് കസിൻസ്. എന്റെ കസിനോടൊപ്പം റൊമാൻസ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. പുറത്തുള്ള ആർക്കും ഇതറിയാമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കോർമയുണ്ട് സ്ക്രിപ്റ്റ് വായിക്കാനായി ചെന്നപ്പോൾ വിശാഖ് അവിടെയുണ്ട്.

അപ്പോൾ അവിടെ വച്ച് അവൻ പറഞ്ഞു, ‘നമ്മൾ കസിൻസാണെന്ന് നിനക്കറിയാമോ ?’ എന്ന്. ഞാൻ ചോദിച്ചു, ‘എന്ത് ? എന്തു ബന്ധം ?’ എന്ന്. അവൻ ഒരു അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കാര്യം പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു, ‘ഓ, അതെ!’. എന്ന്. ‘നിനക്ക് എന്നോടിത് പറയാതിരിക്കാമായിരുന്നു' എന്ന് ഞാൻ പറഞ്ഞു.

കാരണം, അവനൊപ്പമുള്ള എന്റെ റൊമാന്റിക് സീൻ‌ ആണ് ഞാൻ അടുത്തത് വായിക്കേണ്ടത്. അങ്ങനെയൊരു ഫൺ ഫാക്ട് ഉണ്ട്".- കീർത്തി സുരേഷ് പറഞ്ഞു. വൈആർഎഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ധർമരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന ആക്ഷൻ ക്രൈം ത്രില്ലർ സീരീസാണ് 'അക്ക'.

1980-കളുടെ പശ്ചാത്തലത്തിൽ ‘പെർണുരു’ എന്ന സാങ്കൽപ്പിക ദക്ഷിണേന്ത്യൻ ഗ്രാമത്തിലെ സ്വർണക്കടത്തും അധോലോകവും ഭരണവും പ്രമേഹമാകുന്ന സീരീസിൽ 'ഭവാനി' എന്ന ശക്തമായ കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. ഭവാനിയുടെ സാമ്രാജ്യം തകർക്കാൻ എത്തുന്ന ‘രുദ്ര’യായി രാധിക ആപ്തെയും എത്തുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Keerthy Suresh says she and Vishak Nair are cousins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പിടിയില്‍

ഹര്‍ദീപ് സിങ് പുരി തുടരും; രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി

കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി

'വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല'