Keerthy Suresh ഇൻസ്റ്റ​ഗ്രാം
Entertainment

'മഹാനടിക്കു ശേഷം ആറ് മാസം സിനിമയൊന്നും ലഭിച്ചില്ല, ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ

സമകാലിക മലയാളം ഡെസ്ക്

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തുന്നത്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച കീര്‍ത്തി ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികയാണ്. ബോളിവുഡിലും അരങ്ങേറി. കീര്‍ത്തിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയാണ് മഹാനടി. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം തനിക്ക് സിനിമകള്‍ ലഭിച്ചിരുന്നില്ലെന്നാണ് കീര്‍ത്തി പറയുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാനടി. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ സിനിമയായിരുന്നു മഹാനടി. വലിയ താരനിര അണിനിരന്ന ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

''പറഞ്ഞാല്‍ വിശ്വസിക്കില്ല. മഹാനടി റിലീസായ സേഷം ആറ് മാസത്തേക്ക് എന്നെ തേടി സിനിമ ഓഫറുകളൊന്നും വന്നില്ല. ഒരാള്‍ പോലും എന്നോട് കഥ പറഞ്ഞില്ല. പക്ഷെ എനിക്ക് നിരാശ തോന്നിയില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാനത് പോസിറ്റീവായാണ് കണ്ടത്. എനിക്കായുള്ള വ്യത്യസ്തമായ കഥാപാത്രം ഒരുങ്ങുകയാകുമെന്ന് കരുതി. ആ സമയം ഞാന്‍ മേക്കോവറിനായി ഉപയോഗപ്പെടുത്തി'' എന്നാണ് കീര്‍ത്തി പറയുന്നത്.

തെലുങ്ക് സിനിമയിലെ കീര്‍ത്തിയുടെ ഇരിപ്പിടം ഉറപ്പിക്കുന്ന ചിത്രമായിരുന്നു മഹാനടി. കീര്‍ത്തിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശനായി എത്തിയ സിനിമയില്‍ സാമന്ത, വിജയ് ദേവരക്കൊണ്ട എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

റിവോള്‍വര്‍ റീത്തയാണ് കീര്‍ത്തിയുടെ പുതിയ സിനിമ. ഓഗസറ്റില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു റിവോള്‍വര്‍ റീത്ത. ചിത്രം നവംബര്‍ 28 ന് റിലീസാകും. ഉപ്പു കപ്പുറമ്പു ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് കീര്‍ത്തിയുടേതായി അണിയറയിലുള്ളത്.

Keerthy Suresh says she didn't get any movie offers for six months after Mahanati.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT