കീർത്തിക്കും ആന്റണിക്കുമൊപ്പം വിജയ്  ഇൻസ്റ്റ​ഗ്രാം
Entertainment

നൻപിയേയും നൻപനേയും അനു​ഗ്രഹിക്കാൻ എത്തിയ ഡ്രീം ഐക്കൺ: വിജയ്ക്കൊപ്പമുള്ള ചിത്രവുമായി കീർത്തി

തമിഴ് സൂപ്പർതാരം വിജയ്‌യും ​ഗോവയിൽ നടന്ന വിവാഹത്തിന് എത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന്റേയും ആന്റണി തട്ടിലിന്റേയും വിവാഹത്തിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. തമിഴ് സൂപ്പർതാരം വിജയ്‌യും ​ഗോവയിൽ നടന്ന വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോൾ ​വിജയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് കീർത്തി സുരേഷ്.

വെള്ള മുണ്ടും ഷർട്ടും ധരിച്ച് നവദമ്പതികൾക്കൊപ്പം നിൽക്കുന്ന വിജയ്‌യെ ആണ് ചിത്രത്തിൽ കാണുന്നത്. ഞങ്ങളുടെ ഡ്രീം ഐക്കൺ ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് അനു​ഗ്രഹിച്ചപ്പോൾ, സ്നേഹത്തോടെ അങ്ങയുടെ നൻപിയും നൻപനും.- എന്ന കുറിപ്പിലാണ് കീർത്തി ചിത്രം പോസ്റ്റ് ചെയ്തത്.

ഗോവയിൽ വച്ചായിരുന്നു കീർത്തിയുടെ വിവാഹം. തൃഷ, നാനി, മാളവിക മോഹനൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിനായി ​ഗോവയിലേക്ക് പ്രൈവറ്റ് ഫ്ലൈറ്റിൽ വിജയ്ക്കൊപ്പമാണ് തൃഷ എത്തിയത്. ഇത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT