Keneeshaa Francis, Ravi Mohan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'രവി മോഹൻ എനിക്ക് എല്ലാമാണ്, അങ്ങനെയുള്ളിടത്ത് നിൽക്കാൻ പ്രയാസമാണ്'; കെനിഷ പറയുന്നു

ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴകത്ത് തിളങ്ങി നിൽക്കുന്ന ​ഗായികമാരിലൊരാളാണ് കെനിഷ ഫ്രാൻസിസ്. നടൻ രവി മോഹന്റെ വിവാഹമോചനം വിവാദമായപ്പോൾ നടനൊപ്പം തന്നെ സൈബർ ആക്രമണം കെനിഷയെയും തേടിയെത്തി. വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ നിന്നും കെനിഷ ബ്രേക്ക് എടുത്തിരുന്നു. രവി മോഹന്റെ കൂട്ടുകാരി എന്ന മേൽവിലാസമാണ് തനിക്ക് ഇപ്പോഴും അതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തുവെന്നും കെനീഷ പറയുന്നു.

രവി മോഹൻ എനിക്കെല്ലാമാണ്. എന്നാൽ എന്റെയാരുമല്ല എന്നാണ് കെനീഷ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. "പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വൽ ഹീലർ എന്നീ വ്യക്തിത്വങ്ങളിൽ അറിയപ്പെടുന്ന ആളാണ് ഞാൻ. നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇവിടെ പലരും നൽകിയ മേൽവിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റി സുഹൃത്തുക്കളുണ്ട്.

അവരെ നിങ്ങൾക്കറിയില്ല എന്നേയുള്ളൂ. രവി മോഹൻ എനിക്കെല്ലാമാണ്. എന്നാൽ എന്റെയാരുമല്ല താനും. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് മാനസിക പ്രയാസങ്ങളിൽ പ്രൊഫഷണൽ സഹായം തേടി എന്നെ സമീപിച്ചു. അത് സൗഹൃദമായി വളർന്നു. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നുവെന്ന് മനസിലായപ്പോഴണ് നിശബ്ദമായിരിക്കാമെന്ന് തീരുമാനിച്ചത്.

ഒന്നിച്ച് ഒരു വെൽനസ് ഫീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഐ ബോൺ ഇൻ ലൈറ്റ്, ഐ ലിവ് ഇൻ ലൈറ്റ്, ഐ ഗിവ് ലൈറ്റ്… ഏത് ഈവിൽ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു. ഈയടുത്താണ് സമൂഹമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുൻവിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയിൽ നിൽക്കാൻ എനിക്ക് പ്രയാസമാണ്.

അതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തു. പക്ഷേ തിരിച്ച് വരും. പുതിയ പാട്ടുമായി".- കെനിഷ പറഞ്ഞു. അതേസമയം മലയാളത്തിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് കെനിഷ. വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കെനീഷയുടെ തുടക്കം.

Keneeshaa Francis talks about friendship with Ravi Mohan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റെഡി ടു വെയ്റ്റ്' - ഒരു ജെൻ സി പ്രസവ കഥ

അയൽവാസിയെ വെട്ടിക്കൊന്ന പ്രതിയെ സാഹസികമായി പിടികൂടി ഓട്ടോ ഡ്രൈവർ; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

ഐടിആര്‍ ഫയല്‍ ചെയ്‌തോ?, ഈ പത്ത് തെറ്റുകള്‍ ഒഴിവാക്കുക; പോക്കറ്റ് ചോരാതിരിക്കാന്‍ മുന്നറിയിപ്പ്

WCL: കൽക്കരി മന്ത്രാലയത്തിന് കീഴിൽ 444 ഒഴിവുകൾ; സ്ഥിര നിയമനം, മികച്ച ശമ്പളം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു