Kerala Film Chamber of Commerce  
Entertainment

സാന്ദ്ര തോമസ് തോറ്റു, മമ്മി സെഞ്ച്വറി ഫിലിം ചേംബര്‍ സെക്രട്ടറി

സാബു ചെറിയാന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. സാബു ചെറിയാന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ എതിരില്ലാതെ സോണി തോമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിതരണക്കാരുടെ പ്രതിനിധിക്കാണ് കമ്മിറ്റിയിലെ പ്രസിഡന്റ് സ്ഥാനം.

സെക്രട്ടറി സ്ഥാനത്തിന് പുറമെ എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്‍വലിച്ചിരുന്നു. ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളിയിരുന്നു. സജി നന്ത്യാട്ട് ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

മലയാള സിനിമ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമ പ്രതിനിധികള്‍ എന്നിവരടങ്ങിയ സംഘടനയാണ് ഫിലിം ചേംബര്‍. അഞ്ചുമാസം മുമ്പ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ അംഗത്വമെടുത്ത ശേഷമായിരുന്നു സജി നന്ത്യാട്ട് മത്സരത്തിന് ഒരുങ്ങിയത്. എന്നാല്‍. അടിയന്തിര ഭരണസമിതിയോഗം ചേര്‍ന്ന് തന്നെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സജിയുടെ രാജി.

producer Sandra Thomas lost post of secretary in the election to the Kerala Film Chamber of Commerce (KFCC).


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT