Kerala High Court urges Kerala Story 2 producers not to release movie until it passes an order  
Entertainment

കേരള സ്റ്റോറി; ഹർജികളില്‍ വാദം തീരുംവരെ റിലീസ് പാടില്ല: ഹൈക്കോടതി

പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം തുടരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള സ്റ്റോറിയുടെ സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വിധി പറയുന്നതുവരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വെള്ളിയാഴ്ച ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വാദം കേള്‍ക്കല്‍ അവസാനിക്കുന്നതുവരെയും കോടതി തീരുമാനമെടുക്കുന്നതുവരെയും കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ക്ക് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം. പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം തുടരും.

കേരള സ്റ്റോറിക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നല്‍കിയ സര്‍ട്ടിഫിക്കറ്റിനെയും കോടതി വിമര്‍ശിച്ചു. 'നിങ്ങള്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയിട്ടില്ല. യു/എ നല്‍കി,' എന്നാണ് കോടതിയുടെ നിരീക്ഷണം. അതിനിടെ, 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതില്‍ നിര്‍മ്മാതാവ് എതിര്‍പ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദര്‍ശനത്തിന് എത്തുന്നതെന്നും നിര്‍മാതാക്കള്‍ സത്യവാങ്മൂലം നല്‍കി.

ടീസറില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ദേശീയമായ പ്രതിഭാസത്തേയാണ് ടീസറില്‍ കാണിക്കുന്നത്. കേരളത്തില്‍ മാത്രമുള്ളതല്ല. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ട് മിനിറ്റ് ടീസര്‍ കണ്ടു കൊണ്ട് ചിത്രത്തെ വിലയിരുത്താന്‍ പറ്റില്ലെന്നുമാണ് നിര്‍മാതാക്കളുടെ വാദം.

Kerala High Court urges 'Kerala Story 2' producers not to release movie until it passes an order.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT