Entertainment

ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങാന്‍ പലചരക്ക് കടയില്‍: വൈറലായി സൂപ്പര്‍ താരത്തിന്റെ ചിത്രം

കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്‍കുന്ന യഷിനെയാണ് ചിത്രത്തില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സൂപ്പര്‍താരമായ നടനാണ് യഷ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് യഷിന്റെ ഒരു 'ലോക്കല്‍' ചിത്രമാണ്. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്‍കുന്ന യഷിനെയാണ് ചിത്രത്തില്‍ കാണുന്നത്.

യഷിനൊപ്പം ഭാര്യ രാധിക പണ്ഡിറ്റിനേയും ചിത്രത്തില്‍ കാണാം. കടയുടെ സമീപത്ത് ഇട്ടിരിക്കുന്ന കസേരയില്‍ ഇരുന്ന് മിഠായി തിന്നുകയാണ് രാധിക. ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു ദമ്പതികള്‍. ഇവരുടെ മക്കളായ ഐറയും യഥര്‍വും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. ബെസ്റ്റ് കപ്പിള്‍ എന്നാണ് ആരാധകരുടെ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2008ല്‍ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് യഷും രാധികയും സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ 2016 ഡിസംബറില്‍ വിവാഹിതരാവുകയായിരുന്നു. 2018ലാണ് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. 2019 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കാണ് യഷിന്റെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT