നയൻതാര നായികയായെത്തിയ, സുന്ദർ സിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന ഭാഗങ്ങളിൽ രണ്ട് പ്രമുഖ താരങ്ങളായ ഖുശ്ബു സുന്ദറിന്റെയും സ്നേഹയുടെയും സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മൂക്കുത്തി അമ്മന്റെ സഹോദരിമാരായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്.
ദീപാവലി റിലീസായി നവംബർ ആറിനാണ് ചിത്രം റിലീസിനെത്തിയത്. 'മൂക്കുത്തി അമ്മൻ 2' റിലീസിന് മുന്നോടിയായി ചെന്നൈയിലെ കാളികാംബാൽ കാമദേശ്വര ക്ഷേത്രത്തിൽ നയൻതാര പ്രത്യേക ദർശനത്തിനെത്തിയിരുന്നു. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സിയാണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിന് തമിഴ്നാട്ടിൽ രാവിലെ 6 മണി മുതൽ പ്രദർശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയ് നൽകിയിരുന്നു. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഒരു ദിവസം ആറു ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചിരുന്നു.
നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്,പി.ആർ.ഒ: പ്രതീഷ് ശേഖർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates