കഴിഞ്ഞ ദിവസമായിരുന്നു നടി ഖുശ്ബു സുന്ദറിന്റെ മകൾ അവന്തികയുടെ വിവാഹം. ഗോവയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അന്തരിച്ച നടൻ ഭാഗ്യരാജും അവന്തികയുടെ വിവാഹചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഭാഗ്യരാജിനൊപ്പം ഭാര്യ പൂർണിമയും ചടങ്ങിനെത്തിയിരുന്നു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വിയോഗ വാർത്ത എത്തിയത്. ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് സുന്ദർ സിയ്ക്കൊപ്പമുള്ള തന്റെ ഒരു ചിത്രം ഖുശ്ബു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മകളുടെ വിവാഹചടങ്ങിൽ നിന്നുള്ള ചിത്രമാണ് ഖുശ്ബു പങ്കുവച്ചത്.
ഭാഗ്യരാജിന്‍റെ വേര്‍പാടിൽ എല്ലാവരും ദുഃഖിച്ചിരിക്കുമ്പോൾ ഇങ്ങനെയൊരു പോസ്റ്റ് വേണമോ എന്നായിരുന്നു ഒരു വിഭാഗം ആളുകൾ ചോദിച്ചത്. ഭാഗ്യരാജിന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഖുശ്ബു അനുശോചനം രേഖപ്പെടുത്തി പോസ്റ്റിട്ടിരുന്നു.
എന്നാൽ, ഇതിന് തൊട്ടുപിന്നാലെ മകളുടെ വിവാഹവേദിയിൽ നിന്നുള്ള തന്റെയും ഭർത്താവ് സുന്ദർ സിയുടെയും സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച ചിത്രവും ഖുശ്ബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. "നാട് മുഴുവൻ ഭാഗ്യരാജ് സാറിന്‍റെ വിയോഗത്തിൽ ദുഃഖിച്ചിരിക്കുമ്പോൾ ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യമുണ്ടോ?" എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.
വിമർശകർക്ക് നേരെ കടുത്ത ഭാഷയിലാണ് ഖുശ്ബു പ്രതികരിച്ചത്. "പിന്നെ എന്തിനാണ് എന്നെ പിന്തുടരുന്നത്??. വിമർശിക്കാൻ മാത്രമോ??. എന്‍റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് 48 മണിക്കൂർ പോലും ആയിട്ടില്ല. ഭാഗ്യരാജിന്‍റെ ഭാര്യ പൂർണിമയെ നന്നായി അറിയാവുന്നത് ആർക്കാണ്. നിങ്ങൾക്കോ ?. എനിക്കോ ?.
നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ, എന്നെ ഫോളോ ചെയ്യുന്നത് നിർത്തൂ. നിങ്ങളെപ്പോലുള്ള ആളുകൾ ഇല്ലാത്തത് ആണ് എനിക്ക് നല്ലത്. സന്തോഷമായിരിക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്".- എന്നാണ് ഖുശ്ബു മറുപടിയായി കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates