Ravi Mohan, Khusbhu ഇൻസ്റ്റ​ഗ്രാം
Entertainment

'ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്, മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; രവി മോഹന് മറുപടിയുമായി ഖുശ്ബു

നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ആയുസ്സുടനീളം നിലനിൽക്കുമെന്നും ഓർക്കുക

Author : സമകാലിക മലയാളം ഡെസ്ക്

നടൻ രവി മോഹന്റെ ആരോപണ​ങ്ങൾക്ക് മറുപടി നൽകി നടി ഖുശ്ബു. തന്നെ ലക്ഷ്യമിട്ട് രവി മോഹൻ ഉന്നയിച്ച 'ഇഡ്ഡലി നടി' പരാമർശങ്ങൾക്കെതിരെ രൂക്ഷമായി തന്നെയാണ് ഖുശ്ബു പ്രതികരിച്ചിരിക്കുന്നത്. ഖുശ്ബുവിന്റെ കുറിപ്പ് സിനിമാ ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ.

വിശ്വാസവഞ്ചന കാണിക്കുന്നവർക്ക് അത് 'രക്തത്തിൽ ഉള്ളതാണെന്നും' മറ്റുള്ളവരുടെ ജീവിതത്തിൽ മുറിവേൽപ്പിക്കുന്നവർക്ക് അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഖുശ്ബു കുറിച്ചു. "ബൈബിൾ വചനങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവർ ഒരുകാര്യം മനസ്സിലാക്കണം, ‘നിങ്ങളുടേതല്ലാത്തത് ഒന്നും കൈക്കലാക്കരുത്’.

നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെന്താണെന്ന് തെളിയിക്കുന്നത്. ഒരാൾ വിശ്വാസവഞ്ചന കാണിക്കുന്നതിലും മോഷ്ടിക്കുന്നതിലും അത്ഭുതപ്പെടാനൊന്നുമില്ല; ചതിക്കുക എന്നത് തങ്ങളുടെ രക്തത്തിൽ ഉള്ളതാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. വഞ്ചനയുടെ ലോകമാണ് അവർക്ക് ഏറ്റവും സുഖകരമായ ഇടം.

തന്റെ യഥാർഥ സ്വഭാവം പുറത്തെടുത്ത്, താൻ ഏത് നിലവാരത്തിൽ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന ആ ഒരു മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. എന്നാൽ, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്.

നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ആയുസ്സുടനീളം നിലനിൽക്കുമെന്നും ഓർക്കുക. ഓർക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവർ ദൈവത്തോട് ചേർന്നു നിൽക്കുമെന്നാണ് ബൈബിൾ പറയുന്നത്.’’ -ഖുശ്‌ബു കുറിച്ചു.

തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രവി മോഹൻ എല്ലാവരെയും ഞെട്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയത്.

തന്റെ കുടുംബം തകർത്തതിന് പിന്നിൽ മൂന്നക്ഷരമുള്ള ഒരു 'ഇഡ്ഡലി നടി'യാണെന്നും, ഫെമിനിസത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന ഇവർ മുൻപും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രവി മോഹന്റെ മുൻ ഭാര്യ ആർതിയുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ഖുശ്ബു.

Cinema News: Actress Khushbu Sundar’s cryptic post against Ravi Mohan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

'ഭാര്യയേയും ആണ്‍സുഹൃത്തിനേയും പലരും കണ്ടു, അതും പലയിടങ്ങളില്‍'; അവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന് മദ്രാസ് ഹൈക്കോടതി

'വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്, ശരീരഭാഷ മാറ്റും'; എം വി ഗോവിന്ദൻ

'നഴ്സുമാരെ,യുഎഇ വിളിക്കുന്നു'; സർക്കാർ ഏജൻസി വഴി സൗജന്യ നിയമനം, മികച്ച ശമ്പളവും ആനുകൂല്യങ്ങളും

SCROLL FOR NEXT