'ആ ജോർജുകുട്ടിയെ ഇതിൽ നിന്ന് ഒന്ന് ഊരിക്കൊണ്ട് വരാൻ പറ്റുമോ ? അവറ്റകളെ കൊണ്ടല്ലേ ഉപദ്രവം'; 'ദൃശ്യം 4' നെക്കുറിച്ച് ജീത്തു ജോസഫ്

ഒരു വണ്ടി നിറച്ച് ആളുകളാണോ ഈ പടത്തിൽ ധ്യാനത്തിന് പോകുന്നത്.
Jeethu Joseph, Mohiniyattam
Jeethu Joseph, Mohiniyattamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തിയറ്ററിലും ഒടിടിയിലും ഒരുപോലെ സൂപ്പർ ഹിറ്റായി മലയാള സിനിമയിൽ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'മോഹിനിയാട്ടം'. റഫറൻ‌സുകളുടെ ഒരു പൂരം തന്നെയായിരുന്നു സിനിമയിലുണ്ടായിരുന്നത്. ദൃശ്യം, ഏഴാം അറിവ്, കൂലി, വെട്ടം, ദശരഥം, ഹൃദയം, അനിയത്തിപ്രാവ്, വേഷം തുടങ്ങി നിരവധി സിനിമകളിലെ റഫറൻസുകളാണ് ചിത്രത്തിൽ രസകരമായി സംവിധായകൻ കോർത്തിണക്കിയത്.

പലപ്പോഴും സിനിമകളിൽ ഇത്തരം റഫറൻസുകൾ ഉൾപ്പെടുത്തുമ്പോൾ അരോചകമായി തോന്നുമ്പോഴാണ് 'മോഹനിയാട്ട'ത്തിൽ അത് ഗംഭീരമായി ചെയ്ത് വച്ചിരിക്കുന്നത്. 'മോഹനിയാട്ട'ത്തിലെ മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയ റഫറൻസുകളിലൊന്നായിരുന്നു ദൃശ്യത്തിന്റേത്. ഗോവിന്ദരാജ (സുരാജ്) യുടെ കൊലപാതകത്തിന് ശേഷം വക്കീലിനെ വിളിച്ച് രക്ഷപ്പെടാനുള്ള മാർ​ഗം ചോദിക്കുന്ന ശശി (സൈജു കുറുപ്പ്) യുടെ ഡയലോ​ഗിലാണ് ദൃശ്യം റഫറൻസ് അതിമനോഹരമായി സംവിധായകൻ ഉൾപ്പെടുത്തിയത്.

"വക്കീലേ... താഴെയുള്ള അനിയച്ചാർക്കേ സിനിമേൽ ഒരു കണ്ണുണ്ടാരുന്നു. ഇപ്പോൾ അവൻ സംവിധായകൻ‌ ജീത്തു ജോസഫിന്റെ കൂടെ കൂടിയിട്ടുണ്ട്. ദൃശ്യം 4 വല്ലോം ആണോ ?. ഇതിൽ ജോർജുകുട്ടി ഇല്ലാത്ത സമയത്ത് ക്ഷണിക്കപ്പെടാത്ത മറ്റൊരു അതിഥി വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നു. അല്പ നേരം നീണ്ട പിടിവലിയിൽ അദ്ദേഹം നമ്മളെ വിട്ടു പിരിയുന്നു. കൊലപാതകമോ ?.

എന്റെ ദൈവമേ.. അപ്പോൾ ഒരു വണ്ടി നിറച്ച് ആളുകളാണോ ഈ പടത്തിൽ ധ്യാനത്തിന് പോകുന്നത്. ഇവൻ പറഞ്ഞതിൽ എന്തെങ്കിലും കള്ളത്തരമുണ്ടെങ്കിൽ അവനിപ്പോൾ തിരിഞ്ഞു നോക്കും. ഇതിന്റെ ക്ലൈമാക്സിൽ ജോർജുകുട്ടിയും കുടുംബവും അകത്തു പോകുന്നത് വല്ലതുമാണോ?.

മിക്കവാറും. അയ്യേ... ആ ജോർജുകുട്ടിയെ അതിൽ നിന്ന് ഒന്ന് ഊരിക്കൊണ്ട് വരാൻ പറ്റുമോ ?. കുടുംബം മൊത്തം അകത്തു പൊക്കോട്ടെ. അവറ്റകളെ കൊണ്ടല്ലേ ഉപദ്രവം". - ഇതായിരുന്നു 'മോഹിനിയാട്ടം' സിനിമയിലെ 'ദൃശ്യം' റഫറൻസ്.

മോഹിനിയാട്ടത്തിൽ പറഞ്ഞതു പോലെ ഇനി ദൃശ്യം 4 ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ദൃശ്യം സംവിധായകൻ ജീത്തു ജോസഫ്. ആദ്യം നമുക്ക് ദൃശ്യം 3 പൂർത്തിയാക്കാം എന്നായിരുന്നു ജീത്തു ജോസഫിന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി.

Jeethu Joseph, Mohiniyattam
'ഇതിനിടയിൽ ലാലേട്ടൻ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നും'; 'ദൃശ്യം 3'യെക്കുറിച്ച് വീണ

ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നോട് എപ്പോഴും ആളുകൾ ചോദിക്കുന്ന ചോദ്യവും ഇതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ആദ്യം നമുക്ക് ദൃശ്യം 3 പൂർത്തിയാക്കാം. ഞാൻ പോകുന്നിടത്തെല്ലാം ആളുകൾ എന്നോട് ഇതാണ് ചോദിക്കുന്നത്.

Jeethu Joseph, Mohiniyattam
ലാലേട്ടനിൽ നിന്ന് മകന് സമ്മാനം, 'ഇതിൽ കൂടുതൽ പിറന്നാളിന് അവന് എന്താണ് വേണ്ടത്'; ഹൃദ്യമായ കുറിപ്പുമായി തരുൺ മൂർത്തി

അതെ, ആളുകൾക്ക് അതിൽ ആകാംക്ഷയുണ്ട്. പക്ഷേ ആദ്യം, നമുക്ക് മൂന്നാം ഭാഗം പൂർത്തിയാക്കാം".- ജീത്തു ജോസഫ് പറഞ്ഞു. അതേസമയം മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നത്.

Summary

Cinema News: Director Jeethu Joseph clarifies Drishyam 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com