'എന്ത് വിഡ്ഢിത്തമാണ് അന്ന് പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു; മമ്മൂക്കയാണ് ദൃശ്യം ചെയ്യാൻ നിർബന്ധിച്ചത്'

അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്.
Mammootty, Meena
Mammootty, Meenaവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

'ദൃശ്യം 3' പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും മണിക്കൂറുകൾ കൂടിയേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ദൃശ്യത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് നടി മീന. ദൃശ്യം ആദ്യ ഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോൾ ചെയ്യുന്നില്ല എന്നായിരുന്നു തന്റെ ആദ്യ മറുപടിയെന്നാണ് മീന പറയുന്നത്.

ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശിർവാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു മീന. "ദൃശ്യം ആദ്യ ഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഡ്ഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു.

എന്റെ മകൾക്ക് അപ്പോൾ രണ്ട് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റില്ലെന്ന് ആന്റണിയോട് പറ‍ഞ്ഞു.

ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു.

Mammootty, Meena
'ടോക്സിക്കി'ൽ ഗീതു കൊണ്ടുവന്നത് പുതുമയുള്ള ഇമോഷണൽ ഡെപ്പ്ത്ത്; 'ഫീമെയിൽ ഗേസി'നെക്കുറിച്ച് യാഷ്

കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്കിലും എനിക്ക് വേണ്ടി എന്ത് സൗകര്യവും ചെയ്ത് തരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ‍ഞാൻ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു".- മീന പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Mammootty, Meena
'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

മോഹൻലാലിനും മീനയ്ക്കും ഒപ്പം എസ്തർ അനിൽ, അൻസിബ ഹസ്സൻ, ആശ ശരത്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ഛായാഗ്രഹകൻ. ‌

Summary

Cinema News: Actress Meena talks about Drishyam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com