'ഇപ്പോൾ പേ‌ടിയാ സാറേ, ഇതുപോലെ ഇനി ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല'; 'ദൃശ്യം 3' ടീസർ

ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
Drishyam 3
Drishyam 3വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ടീസർ കൂടി വന്നതോട് ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്.

ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറിൽ, ജോർജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്.

Drishyam 3
'രണ്ട് രാത്രി എടുത്തു ഷൂട്ട് ചെയ്യാൻ; ത്രില്ലർ ചിത്രീകരിച്ച അതേ സ്ഥലത്ത് തന്നെയാണ് റീക്രിയേറ്റ് ചെയ്തതും'

പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്നെ ടീസറിൽ കാണിച്ചു പോകുന്നുണ്ട്. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ദൃശ്യം വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിലെത്തുക.

Drishyam 3
'പല നിർമാതാക്കളും നിരുത്സാഹപ്പെടുത്തി; എന്നിട്ടും മൃ​ഗയ പോലുള്ള സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്'

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

Summary

Cinema News: Mohanlal starrer Drishyam 3 Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com