കിച്ച സുദീപ് 
Entertainment

'കാന്താ ഞാനും വരാം... മലയാളമെനിക്ക് അറിയില്ല കാന്താ'; പൊതുവേദിയിൽ മലയാളം പാട്ട് പാടി കിച്ച സുദീപ്, വിഡിയോ

വരികള്‍ പരമാവധി തെറ്റിക്കാതെ അതേ ഈണത്തില്‍ പാടാനും നടൻ ശ്രമിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ തെലു​ഗു നടനാണ് കിച്ച സുദീപ്. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അദ്ദേഹം മികച്ച വേഷങ്ങളിലെത്തി. കേരളത്തിലും വലിയൊരു ഫാൻ ബേസുണ്ട് കിച്ച സുദീപിന്. ഇപ്പോഴിതാ പൊതുവേദിയില്‍ മലയാള ഗാനം ആലപിച്ച് കൈയടി നേടിയിരിക്കുയാണ് താരം.

കന്നഡ ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളത്തിലെ കാന്താ ഞാനും വരാം എന്ന ഗാനമാണ് അദ്ദേഹം പാടിയത്. വരികള്‍ പരമാവധി തെറ്റിക്കാതെ അതേ ഈണത്തില്‍ പാടാനും നടൻ ശ്രമിക്കുന്നുണ്ട്. പാട്ട് കേട്ട് സന്തോഷം പ്രകടിപ്പിക്കുന്ന ഭാര്യ പ്രിയയെയും വിഡിയോയില്‍ കാണാം. കിച്ച സുദീപിന്റെ ഭാര്യ പ്രിയ സുദീപ് മലയാളിയാണ്.

2001ലായിരുന്ന ഇരുവരുടെയും വിവാഹം. വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്ത മാക്‌സാണ് കിച്ച സുദീപിന്റെ പുതിയ ചിത്രം. ഡിസംബര്‍ 25നായിരുന്നു ഈ ത്രില്ലര്‍ ചിത്രം റിലീസ് ചെയ്തത്. വരലക്ഷ്മി ശരത്കുമാര്‍, സുനില്‍ ഇളവരശ്, ഉഗ്രം മഞ്ജു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT