Renu Sudhi, Kichu Sudhi ഇൻസ്റ്റ​ഗ്രാം
Entertainment

'അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല, ആകെയുള്ള ബന്ധം ഇടയ്ക്ക് പൈസ ചോദിക്കുന്നത് മാത്രമാണ്'; കിച്ചു സുധി

ഞാൻ അതിൽ പറഞ്ഞി‍ട്ടില്ല അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്.

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയ താരവും നടിയുമായ രേണു സുധിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. അച്ഛന്റെ അപകടക വാർത്ത അറിഞ്ഞ ശേഷം അച്ഛനെ കാണാൻ പോയപ്പോൾ അമ്മയായ രേണു സുധി തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു പറഞ്ഞു.

ഇപ്പോൾ രേണുവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നത് മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു വെളിപ്പെടുത്തി. "ഞാൻ അതിൽ പറഞ്ഞി‍ട്ടില്ല അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്ട് എന്താണെന്ന് വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നത് മാത്രമാണ്.

വേറെയൊരു കോൺടാക്ടും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലപ്പോഴും വിഡിയോ കോൾ‍ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും. എന്നിട്ട് പറയും ഇപ്പോൾ തരാടാ, അതേ ഉളളൂ കോൺടാക്ട്".- കിച്ചു സുധി പറഞ്ഞു.

അച്ഛന് അപകടം പറ്റിയതിറഞ്ഞ് വീട്ടിൽ നിന്നും തിരിച്ചപ്പോൾ കൂടെ ഉണ്ടായിരുന്നവരുടെ പ്രവൃത്തി തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കിച്ചു കഴിഞ്ഞ ദിവസം വിഡിയോയിലൂടെ പറഞ്ഞിരുന്നു. ‘‘കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്ന് പോലും എനിക്കറിയില്ല.

ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്.

എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്. ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്.

അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയിൽ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്.’’- കിച്ചുവിന്റെ വാക്കുകൾ. കിച്ചുവിന്റെ ഈ വെളിപ്പെടുത്തലോടെയാണ് രേണുവിന് നേരെയും സൈബർ ആക്രമണമുണ്ടായത്.

Cinema News: Kichu Sudhi reacts on cyber attack against Renu Sudhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

ബം​ഗ്ലാദേശ് 'ഷോക്ക്', നാണക്കേടിന്റെ റെക്കോർഡ്; ചാപ്പലിനൊപ്പം കമ്മിൻസും!

രണ്ടു മാസത്തിനിടെ 49 ലക്ഷത്തിന്റെ ഇടപാട്, പണം ബംഗളൂരുവിലെ റിയയുടെ അക്കൗണ്ടിലേക്ക്; കാസര്‍കോട് എംഡിഎംഎ കേസില്‍ നിര്‍ണായക കണ്ടെത്തൽ