കാത്തിരിപ്പ് നീളും; 'പേട്രിയറ്റ്' ഏപ്രില്‍ 23 ന് എത്തില്ല!

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍
Patriot
Patriotഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ കാത്തിരിപ്പ് നീളും. നേരത്തെ നിശ്ചയിച്ചത് പോലെ ഏപ്രില്‍ 23 ന് ചിത്രം എത്തില്ലെന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചിരിക്കുന്നത്.

Patriot
'ഡ്രാഗണില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ഇല്ല'; കാരണം വെളിപ്പെടുത്തി ടൊവിനോ തോമസ്

നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ് എന്നാണ് ആന്റോ ജോസഫ് പറയുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റിലീസ് മാറ്റി വച്ച കാര്യം നിര്‍മാതാവ് അറിയിച്ചത്.

Patriot
ആദ്യം ഷാരൂഖ് ഖാന്റെ നായിക; ഇനി സല്‍മാനൊപ്പം...; ബോളിവുഡും കീഴടക്കാന്‍ നയന്‍താര

ചിത്രത്തിന്റെ പുതിയ തിയ്യതി നാളെ വൈകിട്ട് ആറ് മണിയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുമെന്നും ആന്റോ ജോസഫ് അറിയിച്ചു. പേട്രിയറ്റ് നിങ്ങള്‍ക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തില്‍ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് തങ്ങളെന്നും ആന്റോ ജോസഫ് പറയുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Summary

Mammootty-Mohanlal starrer Patriot release postponed. New date will be announced tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com