Kichu Sudhi 
Entertainment

'ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം; എന്നെയോര്‍ത്ത് ആരും വിഷമിക്കണ്ട'; പ്രതികരിച്ച് കിച്ചു സുധി

വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങള്‍ ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തന്റെ ജീവിതത്തിലുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം സുധിയുടെ മരണത്തെക്കുറിച്ചുമെല്ലാം തുറന്ന് പറയുന്ന കിച്ചു സുധിയുടെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ രേണു സുധിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണവും അരങ്ങേറി. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി.

''എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്‌നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ തികച്ചും സുരക്ഷിതനാണ്. എനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്നേയുള്ളൂ. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടാകും എന്ന് കരുതുന്നു'' എന്നാണ് കിച്ചു പറയുന്നത്.

''സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം മെസേജുകള്‍ വരുന്നതിനാണ് ലൈവ് വന്നിരിക്കുന്നത്. ഞാന്‍ ഓക്കെയാണ്. പുറത്ത് വന്ന വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങള്‍ ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വര്‍ത്തകളും വന്നേക്കാം. പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോള്‍ ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം. ഇങ്ങനൊരു തുറന്നു പറച്ചില്‍ നടത്തുമ്പോള്‍ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'' എന്നും കിച്ചു പറയുന്നു.

എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ആ സ്‌നേഹം മാത്രം മതി എനിക്ക്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളായിരുന്നു അത്. ഞാന്‍ ഇപ്പോള്‍ കൊല്ലത്ത് വീട്ടിലാണ്. സമാധാനമായിരിക്കുന്നു. എന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. എല്ലാവരുടേയും മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഈ ലൈവ് എന്നും കിച്ചു പറയുന്നു.

''ഇനിയും എന്നെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വന്നേക്കാം. ചിലപ്പോള്‍ മോശമായ രീതിയിലുള്ള വാര്‍ത്തകള്‍ പോലും വന്നേക്കാം. പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ തരുന്ന ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇത്രയൊക്കെ മതി എനിക്ക്. ആരും എന്നെയോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഞാന്‍ സന്തോഷാവാനാണ്. ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍ എങ്ങനെയെന്ന് അറിയില്ല. നിങ്ങളുടെ പിന്തുണ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണെങ്കിലും നേരിടാം. ഒരിക്കല്‍ കൂടെ നന്ദി പറയുന്നു. കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു ദിവസം ലൈവില്‍ വന്ന് സംസാരിക്കാം'' എന്നും കിച്ചു കൂട്ടിച്ചേര്‍ക്കുന്നു.

Kichu Sudhi says he is ok and nobody needs to worry about him. His last video had created a lot of buzz.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസിയും ടീമും ചതിച്ചു; പണം വാങ്ങി കബളിപ്പിച്ചു; അര്‍ജന്റീന നഷ്ടപരിഹാരം നല്‍കേണ്ടിവരും'

ഭരണം പൂര്‍ണ പരാജയം, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; മമത സര്‍ക്കാരിനെതിരെ സുപ്രീംകോടതി

വെടിക്കെട്ട് കാണണോ?, പാലക്കാട്ടേയ്ക്ക് പോന്നോളൂ; നെന്മാറ- വല്ലങ്ങി വേല നാളെ, അറിയാം തിടമ്പേറ്റുന്ന കൊമ്പന്മാരെ

'നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്'; ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്

വീട്ടിലെ ഈ ഇടങ്ങളിൽ പാമ്പുകൾ ഒളിച്ചിരിക്കാം;ചില മുൻകരുതലുകൾ എടുക്കാം

SCROLL FOR NEXT