കിലി പോൾ, രഞ്ജിൻ രാജ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

അതിർത്തി കടന്ന് 'പൂമുത്തോളെ..'; കിലി പോളിന്റെ ​ശബ്‌ദം ഏറ്റെടുത്ത് സോഷ്യൽമീഡിയ, വിഡിയോ പങ്കുവെച്ച് രഞ്ജിൻ രാജ്

'പൂമുത്തോളെ' അതിർത്തി കടന്ന് വീണ്ടും തരം​ഗമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജ് നായകനായ ജോസഫിലെ രഞ്ജിൻ രാജ് സം​ഗീതം ഒരുക്കിയ 'പൂമുത്തോളെ' അതിർത്തി കടന്ന് വീണ്ടും തരം​ഗമാകുന്നു. ടാൻസാനിയ സ്വദേശിയും സോഷ്യൽമീഡിയ താരം കിലി പോൾ ഈ ​ഗാനം പാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ ശ്രദ്ധയോടെ കിലി പാടിയ പൂമുത്തോളെ രഞ്ജിൻ രാജ് സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

‘എന്റെ പാട്ടുകൾ ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നതിലും പ്രചരിക്കുന്നതിലും ഞാൻ സന്തോഷിക്കുന്നു. ദൈവത്തോടാണ് നന്ദി പറയാനുള്ളത്. ഇത്തവണ എന്റെ 'പൂമുത്തോളെ' എന്ന ഗാനം തിരഞ്ഞെടുത്തതിന് കിലി പോളിനോടു ഞാൻ നന്ദി പറയുന്നു. പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷവും ഗാനം പുതുമയോടെ നിലകൊള്ളുകയും ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’, രഞ്ജിൻ രാജ് കുറിച്ചു. 

ഇന്ത്യക്കാർക്ക് സുപരിചിതമായ ആളാണ് കിലി പോൾ. ബോളിവുഡ് ​ഗാനങ്ങൾക്കൊത്ത് നൃത്തം ചെയ്യുകയും ചുണ്ടനക്കുകയും ചെയ്‌ത് ദശലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ആഫ്രിക്കൻ സ്വദേശിയായ കിലി പോൾ. ഷെയിൻ നി​ഗം നായകനായ ആർഡിഎക്സ് എന്ന ചിത്രത്തിലെ ​ഗാനം പാടി അടുത്തിടെ താരം മലയാളികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT