ഫ്രീഡം അറ്റ് മിഡ്‍നൈറ്റ് ടീസറിൽ നിന്ന് 
Entertainment

'എനിക്കു വേണ്ടി ഒരാളെ കൊല്ലാവോ?' അനുപമ പരമേശ്വരന്റെ ഷോർട്ട്ഫിലിം; ടീസർ പുറത്ത്

നി​ഗൂഢത നിറച്ചുകൊണ്ടുള്ള ടീസർ ആരാധക ശ്രദ്ധ നേടുകയാണ്

സമകാലിക മലയാളം ഡെസ്ക്

നുപമ പരമേശ്വരൻ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്ത്. ആര്‍ ജെ ഷാന്‍ സംവിധാനം ചെയ്ത 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്' എന്ന ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ഹക്കിം ഷാജഹാന്‍ ആണ് ചിത്രത്തിലെ നായകൻ. 

നവദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. നി​ഗൂഢത നിറച്ചുകൊണ്ടുള്ള ടീസർ ആരാധക ശ്രദ്ധ നേടുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രണ്ടര ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അബ്‍ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്‍നാഥ് ഇ എന്‍. എഡിറ്റിംഗ് ജോയല്‍ കവി. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ. മ്യൂസിക്247 ആണ് വിഡിയോ പുറത്തുവിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT