Kishore, Narendra Modi 
Entertainment

ടൈം മെഷീന്‍ കിട്ടിയാല്‍ 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും; രാജ്യം വലിയ അപകടത്തില്‍; തുറന്നടിച്ച് കിഷോര്‍, വിഡിയോ

വെറുപ്പ് ഇന്‍വെസ്റ്റ്‌മെന്റാക്കി അധികാരത്തില്‍ വരുന്നവര്‍ അപകടകാരികള്‍

സമകാലിക മലയാളം ഡെസ്ക്

കന്നഡ സിനിമയിലൂടെ കടന്നു വന്ന് പിന്നീട് തെന്നിന്ത്യയാകെ നിറ സാന്നിധ്യമായ നടനാണ് കിഷോര്‍. മലയാളത്തിലും കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായിട്ടാണ് കൂടുതലും കിഷോറിനെ കണ്ടിട്ടുള്ളതെങ്കിലും നായകനായും കിഷോര്‍ കയ്യടി നേടിയിട്ടുണ്ട്.

ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടേയും കിഷോര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ചിത്രം മെല്ലിസൈയുടെ പ്രൊമോഷന്‍ പരിപാടിയില്‍ കിഷോര്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

ടൈം മെഷീന്‍ കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് കിഷോര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനൊരു അവസരം കിട്ടിയാല്‍ താന്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്നാണ് കിഷോര്‍ പറയുന്നത്.

''ഞാന്‍ പറയുന്നത് നിങ്ങള്‍ ഇടുമോ എന്നറിയില്ല. എങ്കിലും പറയാം, 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യയാകെ മാറി. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പ് അപകടകരമാണ്. ഇതിനെ ഇങ്ങനെ തന്നെ പോകാന്‍ വിട്ടാല്‍ മാറാന്‍ പതിറ്റാണ്ടുകളെടുക്കും. വളരെ അപകടകരമാണ്.'' കിഷോര്‍ പറയുന്നു.

''ഈ സിനിമയിലും സംസാരിക്കുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതെ ഒന്നുമില്ല. സ്‌നേഹമില്ലാതെ മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാനാകും. ആ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ വളരെ അപകടകാരികളാണ്. ഏത് കമ്യൂണിറ്റിയായാലും ശരി. അതൊരു നാടായാലും രാജ്യമായാലും ശരി. മിക്കയിടത്തും അത്തരക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ട്രംപിനെ നോക്കൂ. അത് അപകടമാണ്. മനുഷ്യരെപ്പോലുള്ള സോഷ്യല്‍ ആനിമലുകളാണ് അവര്‍.'' എന്നും കിഷോര്‍ പറയുന്നു.

Actor Kishore says he likes to go back to 2014 and change prime minister. Says India is going through dangerous times.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ്പിലൂടെ വീണ്ടും തട്ടിപ്പ്, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും; ജാഗ്രത

ചാത്തൻമാർ വരും! 'ലോക ചാപ്റ്റർ 2' അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ

ഋതു താവ്ഡെ ബിജെപിയുടെ മുംബൈ മേയര്‍ സ്ഥാനാര്‍ഥി; സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയറാകും

'ആ അഞ്ജു കൃഷ്ണ ഞാനല്ല'; അന്ന് നാടക നടി, ഇന്ന് സിനിമ താരം; 'പേരില്‍' പുലിവാല് പിടിച്ച് അഞ്ജു കൃഷ്ണ അശോക്

SCROLL FOR NEXT