Kollam thulasi ഫയല്‍ ചിത്രം
Entertainment

'ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും എനിക്ക് ഇന്ന് അന്യയാണ്, അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവന്‍'; തുറന്ന് പറഞ്ഞ് കൊല്ലം തുളസി

ഒറ്റപ്പെട്ടുപോയപ്പോള്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി

അബിന്‍ പൊന്നപ്പന്‍

ഭാര്യയും മക്കളുമെല്ലാം തന്നെ ഉപേക്ഷിച്ചുവെന്ന് നടന്‍ കൊല്ലം തുളസി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ താന്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി മാറിയെന്നും കൊല്ലം തുളസി പറയുന്നു. ഗാന്ധിഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി. നടി ലൗലിയെക്കുറിച്ചും പ്രസംഗത്തിനിടെ കൊല്ലം തുളസി സംസാരിക്കുന്നുണ്ട്.

''പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്'' എന്നാണ് കൊല്ലം തുളസി പറയുന്നത്.

ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ് എന്നാണ് അദ്ദേഹം പറയുന്നത്.

എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. പക്ഷെ ലൗലിയ്ക്ക് അമ്മയെ വിട്ടു പിരിയാന്‍ വയ്യ. മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അമ്മയെ കൊണ്ടു കളയാന്‍ ലൗലിയ്ക്ക് കഴിഞ്ഞില്ലെന്നും കൊല്ലം തുളസി പറയുന്നു.

ഇതാണ് മനുഷ്യന്റെ അവസ്ഥ. ഒരു പിടി നമ്മുടെ കയ്യില്‍ വേണം. ഏത് സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Kollam Thulasi says his family abandoned him and they hate him now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT