ഡോണ്‍ ലീ, പ്രഭാസ് 
Entertainment

സലാര്‍ പോസ്റ്റര്‍ പങ്കുവച്ച് കൊറിയന്‍ ലാലേട്ടന്‍: പ്രഭാസിന്റെ വില്ലനായി എത്തുമോ? ആവേശത്തില്‍ ആരാധകര്‍

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിലെ വില്ലന്‍ വേഷത്തില്‍ ഡോണ്‍ ലീ എത്തും എന്നാണ് വാര്‍ത്തകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ആരാധകര്‍ ഏറെയുള്ള കൊറിയന്‍ താരമാണ് ഡോണ്‍ ലീ. മലയാളികള്‍ക്കിടയില്‍ താരം കൊറിയന്‍ ലാലേട്ടനാണ്. അടുത്തിടെയാണ് പ്രഭാസിന്റെ വില്ലനായി ഡോണ്‍ ലീ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് പ്രഭാസിന്റെ സലാര്‍ സിനിമയിലെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് താരം.

തംപ്‌സ് അപ്പ് ഇമോജിക്കൊപ്പമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി സലാര്‍ 2ന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഇന്ത്യന്‍ സിനിമയിലേക്കുള്ള ഡോണ്‍ ലിയുടെ വരവാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റുകള്‍.

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിലെ വില്ലന്‍ വേഷത്തില്‍ ഡോണ്‍ ലീ എത്തും എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഡോണ്‍ ലീ വരുന്നുണ്ടെങ്കില്‍ ചിത്രം വേറെ ലെവലായിരിക്കും എന്നാണ് ആരാധകരുടെ കമന്റുകള്‍. 300 കോടി ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക എന്നാണ് സന്ദീപ് റെഡ്ഡി വാങ്ക പറയുന്നത്. റിലീസിന്റെ ആദ്യ ദിവസം തന്നെ 150 കോടി കളക്റ്റ് ചെയ്യുമെന്നും സംവിധായകന്‍ വ്യക്തമാക്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും