KS Chithra 
Entertainment

ഞാന്‍ ആരെയെങ്കിലും ദ്രോഹിച്ചോ? റിയാലിറ്റി ഷോയിലെ കുട്ടികളുടെ ശാപമാണോ?; വേദനയുടെ നാളുകളെപ്പറ്റി ചിത്ര

ഒരു സമയം എനിക്കും ദൈവത്തില്‍ വിശ്വാസം നഷ്ടമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ദൈവത്തിലുണ്ടായിരുന്ന വിശ്വാസം പോലും നഷ്ടമായിട്ടുണ്ടെന്ന് കെഎസ് ചിത്ര. ജീവിതത്തില്‍ വലിയ വിഷമം നേരിടേണ്ടി വന്നപ്പോള്‍ എന്താണ് തനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചുവെന്നും എന്നാല്‍ പിന്നീട് നടക്കാനുള്ളത് നടക്കുമെന്ന് ബോധ്യപ്പെട്ടുവെന്നും ചിത്ര പറയുന്നു.

ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ് തുറന്നത്. മാസങ്ങള്‍ മുമ്പുളള അഭിമുഖത്തില്‍ നിന്നുള്ള ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ജീവിതത്തില്‍ വലിയ വേദന നേരിടേണ്ടി വന്നപ്പോള്‍ റിയാലിറ്റി ഷോയിലെ കുട്ടികളെ വിഷമിപ്പിച്ചതിന്റെ ശാപമാണോ എന്ന് പോലും ചിന്തിച്ചിരുന്നുവെന്നാണ് ചിത്ര പറയുന്നത്.

''ഒരു സമയം എനിക്കും ദൈവത്തില്‍ വിശ്വാസം നഷ്ടമായിരുന്നു. അപ്പോള്‍ ആലോചിക്കും, ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനൊരു വിധി? ഞാന്‍ ആരെയെങ്കിലും ദ്രോഹിച്ചോ? റിയാലിറ്റി ഷോയിലെ കുട്ടികളുടെ തെറ്റുകള്‍ പറഞ്ഞത് അവരെ വേദനിപ്പിച്ചുവോ? അവരുടെ ശാപം ആയിരിക്കുമോ? അങ്ങനെ പലതും കാട് കയറി ചിന്തിക്കും. അപ്പോള്‍ നേര്‍വഴിക്ക് നയിക്കാന്‍ പല മെസഞ്ചേഴ്‌സും വരും. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്.'' ചിത്ര പറയുന്നു.

''അതുവരെ ഒരു ഷോക്ക് വരുമ്പോള്‍ ഞാന്‍ വിളക്ക് വെക്കുകയും ഇത്രയും കാലം നാമം ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ട് എന്താ ഇങ്ങനെ എന്ന് ചിന്തിക്കും. പക്ഷെ ഞാന്‍ പിന്നീട് മനസിലാക്കി, നമുക്ക് എന്ന് എഴുതി വച്ചിരിക്കുന്നത് നടക്കും. പരീക്ഷണങ്ങള്‍ ഉണ്ടാകും. അതിനെ മറി കടക്കാനുള്ള ശക്തി തരികയാണ് ദൈവം ചെയ്യുന്നത്'' എന്നും അവര്‍ പറയുന്നു.

KS Chithra recalls doubting why god is punishing her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍