പാലിന് കൊഴുപ്പ് കൂട്ടാൻ ഡിറ്റർജന്റും പാം ഓയിലും; മഹാരാഷ്ട്രയിൽ 2.3 ലിറ്റർ വ്യാജപാൽ പിടിച്ചെടുത്തു

ഈ പാൽപ്പൊടി ഉപയോഗിച്ച് ഏകദേശം 23,04,070 ലിറ്റർ കൃത്രിമ പാൽ തയ്യാറാക്കുകയാണ് ചെയ്തതെന്ന് അധികൃതർ പറയുന്നു
milk adulteration
milk adulterationFile
Updated on
1 min read

മ​ഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ നിന്ന് ഏതാണ്ട് 2.3 ലിറ്റർ വ്യാജപാൽ ആണ് പോലീസും എഫ്ഡിഎയും(Food and Drug Administration) ചേർന്നു നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 2,30,470 കിലോഗ്രാം ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടി മായം ചേർക്കാൻ ഉപയോഗിച്ചതായി കണ്ടെത്തി. ഈ പാൽപ്പൊടി ഉപയോഗിച്ച് ഏകദേശം 23,04,070 ലിറ്റർ കൃത്രിമ പാൽ തയ്യാറാക്കുകയാണ് ചെയ്തതെന്ന് അധികൃതർ പറയുന്നു

milk adulteration
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഓരോ 100 ലിറ്റർ ശുദ്ധമായ പാലിലും 10 ലിറ്റർ കൃത്രിമ പാൽ എന്ന രീതിയിലാണ് പ്രതികൾ വ്യാജമായി പാൽ നിർമിച്ചതെന്ന് പോലീസ് പറയുന്നു. പാൽ യഥാർഥമെന്ന് തോന്നിക്കാനും കൊഴുപ്പുകൂട്ടാനും ഡിറ്റർജന്റ് പൗഡർ, പാം ഓയിൽ, താഴ്ന്ന നിലവാരമുള്ള കെമിക്കൽ പൗഡറുകൾ എന്നിവ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു. വിഷയത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു.

milk adulteration
മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

ഡിറ്റർജന്റും പാം ഓയിലും രാസവസ്തുക്കളും അടങ്ങിയ പാൽ നിരന്തരം കഴിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ പൂർണ്ണമായും തകരാറിലാക്കുമെന്നും കുട്ടികളുടെയും ഗർഭിണികളുടെയും പ്രായമായവരുടെയും ജീവന് അപകടകരമാകാമെന്നും മെഡിക്കൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

പാൽ ശുദ്ധമാണോ? വീട്ടിൽ തന്നെ തിരിച്ചറിയാം

ഡിറ്റർജന്റ് കലർന്നിട്ടുണ്ടോ?

  • ഒരു കുപ്പിയിൽ കുറച്ച് പാൽ എടുത്ത് നന്നായി കുലുക്കുക.

  • കട്ടിയുള്ള നുര ഏറെ നേരം നിലനിൽക്കുകയാണെങ്കിൽ ഡിറ്റർജന്റ് കലർന്നിരിക്കാനുള്ള സാധ്യതയുണ്ട്.

  • സാധാരണ പാലിൽ ഉണ്ടാകുന്ന നുര വളരെ വേഗം അപ്രത്യക്ഷമാകും.

സിന്തറ്റിക് പാൽ തിരിച്ചറിയാൻ

സിന്തറ്റിക് പാലിന് ചില പ്രത്യേക ലക്ഷണങ്ങൾ കാണാം.

  • അസ്വാഭാവികമായ വെളുത്ത നിറം

  • സോപ്പ് പോലെയുള്ള രുചി

  • ചൂടാക്കുമ്പോൾ വ്യത്യസ്തമായ ഗന്ധം

  • വിരലുകൾക്കിടയിൽ ഉരച്ചാൽ വഴുവഴുപ്പുള്ള അനുഭവം

പാലിൽ വെള്ളം ചേർത്തിട്ടുണ്ടോ?

  • ഒരു വൃത്തിയുള്ള ചരിഞ്ഞ ഗ്ലാസ് അല്ലെങ്കിൽ ടൈലിൽ ഒരു തുള്ളി പാൽ ഒഴിക്കുക.

  • ശുദ്ധപാൽ പതുക്കെ താഴേക്ക് ഒഴുകുകയും വെളുത്ത പാടുകൾ അവശേഷിപ്പിക്കുകയും ചെയ്യും.

  • വെള്ളം കലർത്തിയ പാലാണെങ്കിൽ അത് വളരെ വേഗം ഒഴുകുകയും വ്യക്തമായ പാടുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.

മണം ശ്രദ്ധിക്കാം

ശുദ്ധപാലിന് സ്വാഭാവികമായ പാലിന്റെ സുഗന്ധമുണ്ടാകും.

  • രാസവസ്തുക്കളുടെ മണം

  • സോപ്പിന്റെ ഗന്ധം

  • അസാധാരണമായ ദുർഗന്ധം

ഇവ അനുഭവപ്പെട്ടാൽ പാൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

പാൽ തിളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശുദ്ധമായ പാൽ തിളപ്പിക്കുമ്പോൾ മുകളിൽ സ്വാഭാവികമായ പാലാട രൂപപ്പെടും.

പാലാട രൂപപ്പെടാതിരിക്കുകയോ കട്ടപിടിക്കുകയോ ചെയ്താൽ പാൽ മോശമായെന്നാണ് അർഥം.

പാൽ വാങ്ങുമ്പോൾ

  • വിശ്വസനീയമായ ബ്രാൻഡുകളുടെയോ ക്ഷീരസംഘങ്ങളുടെയോ പാൽ വാങ്ങുക.

  • പാക്കറ്റിലെ നിർമാണ തീയതിയും കാലാവധിയും പരിശോധിക്കുക.

  • പാക്കറ്റ് വീർത്തതോ കേടായതോ ആണെങ്കിൽ വാങ്ങരുത്.

  • തുറന്ന പാൽ എത്രയും വേഗം തിളപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

milk adulteration
നാടൻ വിഭവങ്ങളുടെ പ്രധാന ചേരുവ, കടുകിന്റെ ഔഷധ​ഗുണങ്ങൾ അറിയാം
milk adulteration
ചെറുപയർ സൂപ്പും സാലഡും; രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ചർമസൗന്ദര്യത്തിനും ബെസ്റ്റ്
milk adulteration
അമൃതം പൊടിയുടെ 20 ശതമാനം പഞ്ചസാര, മാർഗനിർദേശവുമായി വനിത-ശിശുവികസന വകുപ്പ്
Summary

2.3 Crore Litres Of Synthetic Milk Made With Detergent Powder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com