ചെറുപയർ സൂപ്പും സാലഡും; രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ചർമസൗന്ദര്യത്തിനും ബെസ്റ്റ്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം രക്തത്തിലെ കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനും ചെറുപയർ ഫലം ചെയ്യും.
green gram
green gramPinterest
Updated on
2 min read

യുര്‍വേദത്തില്‍ ഏറ്റവും ശ്രേഷ്ടമായ ധാന്യമായിട്ടാണ് ചെറുപയര്‍ അറിയപ്പെടുന്നത്. പ്രോട്ടീന്‍, കൊഴുപ്പ്, ഭക്ഷ്യനാരുകള്‍, അന്നജം, ഫോസ്‌റഫസ്, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമൃദ്ധമായണ് ചെറുപയര്‍. ഇതിന് പുറമെ വിറ്റാമിന്‍ എ, ബി തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെറുപയറും അവയുടെ വേരും ഔഷധമായി ഉപയോഗിക്കാറുണ്ട്.

green gram
കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

ചെറുപയറിൻ്റെ ഔഷധ ഗുണങ്ങള്‍

ചെറുപയർ ദഹനം മെച്ചപ്പെടുത്താൻ മികച്ചതാണ്. ശീതവീര്യമായതിനാല്‍ ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നു. മൂത്രവിസര്‍ജനം ക്രമപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം രക്തത്തിലെ കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനും ഫലം ചെയ്യും.

green gram
മാവ് കുഴയ്ക്കുമ്പോൾ പാലും നെയ്യും; ചപ്പാത്തി സോഫ്റ്റാകാൻ ടിപ്സ്

ചര്‍മത്തെ മൃദുവാക്കുന്നതിനും ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കാം. രോഗം മാറിയതിന് ശേഷമുണ്ടാകുന്ന ക്ഷീണം അകറ്റുവാനും ചെറുപയര്‍ വിശേഷമാണ്. ചെറുപയര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് വെന്തശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുന്നത് ക്ഷീണം മാറുന്നതിന് ഫലപ്രദമാണ്.

ചെറുപയര്‍ പൊടിച്ച് താളിയായി തലയില്‍ തേച്ച്തലകഴുകുന്നത് തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചെറുപയര്‍ വേവിച്ച് അതില്‍ ആവശ്യത്തിന് തേങ്ങ ചിരകിയതും മോരും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശരീരത്തിന്റെ ചൂട് കുറയും.

ചെറുപയറു റെസിപ്പികള്‍

ചെറുപയര്‍ 100 ഗ്രാം, വെള്ള ഒന്നര ലിറ്റര്‍, കുരുമുളകു പൊടി ഒരു ടീസ്പൂണ്‍, ജീരകപ്പൊടി ഒരു ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന്.

തയ്യാറുക്കുന്ന വിധം

ചെറുപയര്‍ ഒരു പാത്രത്തിലിട്ട് ഒന്നരലിറ്റര്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റി 400 മില്ലിലിറ്റര്‍ ആകുമ്പോള്‍ നല്ലതുപോലെ ഇളക്കി അരിച്ചെടിക്കുക. അതിലേക്ക് കുരുമുളകു പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുടിക്കാം. ഇത് ശരീരക്ഷീണം അകറ്റാന്‍ ഗുണകരമാണ്.

ചെറുപയര്‍ ദോശ

ചെറുപയര്‍ പരിപ്പ് ഒരു കപ്പ്, അരി അരക്കപ്പ്, ഉപ്പ് ആവശ്യത്തിന്, വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയറും അരിയും ചേര്‍ത്ത് ആറ് മണിക്കൂര്‍ വെള്ളത്തിലിട്ട് വയ്ക്കുക. അതിന് ശേഷം അരച്ചെടുക്കുക. ഒരു പാത്രത്തിലാക്കി വയ്ക്കുക. അടുത്ത ദിവസം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ദോശയുണ്ടാക്കി കഴിക്കാം.

ചെറുപയര്‍ സാലഡ്

മുളപ്പിച്ച ചെറുപയര്‍ 150 ഗ്രാം. തേങ്ങ ചിരകിയത് 50 ഗ്രാം, ചെറുനാരങ്ങ നീര് ഒന്നര ടീസ്പൂണ്‍, കറിവേപ്പില ചെറുതാക്കി അരിഞ്ഞത് 7.5 ഗ്രാം. ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുളപ്പിച്ച ചെറുപയറും തേങ്ങ ചിരകിയതും കറിവേപ്പില അരിഞ്ഞതും ഒരു പാത്രത്തിലിട്ട് നല്ലതും പോലെ ഇളക്കുക. അതിലേക്ക് നാരങ്ങ നീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കിയ ശേഷം അല്‍പസമയം അടച്ചുവയ്ക്കുക. അതിന് ശേഷം കഴിക്കാം.

ചെറുപയര്‍ ഹെല്‍ത്ത് മിക്‌സ്

മുളപ്പിച്ച ചെറുപയറിന്റെ പൊടി-200 ഗ്രാം. നെല്ലിക്കപ്പൊടി 50 ഗ്രാം. മുരിങ്ങയില പൊടി 50 ഗ്രാം, തേന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ പൊടികള്‍ ഒരു പാത്രത്തിലിട്ട് നല്ലതുപോലെ യോജിപ്പിച്ച ശേഷം അരിച്ചെടുത്ത് വായുകടക്കാത്ത വിധം അടച്ചുവയ്ക്കുക. ഒരു ടീസ്പൂണ്‍ വീതം എടുത്ത് ആവശ്യത്തിന് തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കാം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

green gram
ഭക്ഷണത്തിന്റെ ഇഷ്ട ഭാ​ഗം എപ്പോഴും അവസാനം കഴിക്കാനായി മാറ്റിവയ്ക്കാറുണ്ടോ? മനഃശാസ്ത്രപരമായി നിങ്ങൾക്ക് ചില സവിശേഷതയുണ്ട്
green gram
മടുപ്പ് തോന്നുന്നുണ്ടോ? ദിവസം ഉന്മേഷഭരിതമാക്കാൻ ചില വഴികളുണ്ട്
green gram
രണ്ടു മിനിറ്റിൽ ഉയർന്ന രക്തസമ്മർദം കുറയ്ക്കാം, കാർഡിയോളജിസ്റ്റ് പറയുന്നത് കേൾക്കൂ
Summary

Ayurveda health tips: Health Benefits of Green Gram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com