കുബേര ഇൻസ്റ്റ​ഗ്രാം
Entertainment

പണപ്പെട്ടി കുഴിച്ചെടുത്ത് രശ്മിക! നി​ഗൂഢത നിറച്ച് 'കുബേര' ഫസ്റ്റ് ലുക്ക്

ക്യാരക്ടറിനെ പരിചയപ്പെടുത്തുന്നതിനായി ഒരു വിഡിയോയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കുബേര. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പ്രേക്ഷകർക്കിടയിൽ ആകാംക്ഷ നിറയ്ക്കുകയാണ് ചിത്രത്തിലെ രശ്മികയുടെ ഫസ്റ്റ് ലുക്ക്. ക്യാരക്ടറിനെ പരിചയപ്പെടുത്തുന്നതിനായി ഒരു വിഡിയോയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

രാത്രിയിൽ വിജനമായ ഒരു സ്ഥലത്ത് നിന്ന് പണപ്പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയെ ആണ് വിഡിയോയിൽ കാണാനാവുക. ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷും കമ്മുലയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ദേവി ശ്രീ പ്രസാദാണ് സം​ഗീതമൊരുക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 31 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക