Kunal Kemmu 
Entertainment

പ്രമുഖര്‍ക്ക് പാര്‍ട്ടി, സമ്മാനങ്ങള്‍ കൊടുക്കണം; സിനിമ ഇല്ലാതെ ഒരു കൊല്ലം വീട്ടിലിരുന്നപ്പോള്‍ കിട്ടിയ ഉപദേശം: കുണാല്‍ കേമു

രണ്ട് വര്‍ഷം ഞാന്‍ ഇടവേളയില്ലാതെ ജോലി ചെയ്തു. പിന്നെ ഒരു സിനിമ പരാജയപ്പെട്ടു. ഒരു വര്‍ഷവും ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബാലതാരമായി കരിയര്‍ ആരംഭിച്ച് നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കയ്യടി നേടിയ താരമാണ് കുണാല്‍ കേമു. ഇപ്പോഴിതാ അവതരാകനായും കയ്യടി നേടുകയാണ് കുണാല്‍ കേമു. ബോളിവുഡിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ടാലന്റുകളിലൊന്നായിട്ടാണ് കുണാല്‍ കേമുവിനെ വിലയിരുത്തുന്നത്. ക്രിയേറ്റീവ് ആയ വ്യക്തിയെന്ന നിലയില്‍ താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് കുണാല്‍ കേമു.

''ചിലപ്പോള്‍ ചിന്തിക്കും, ഞാന്‍ ശരിക്കും ഈ ചെയ്യുന്നതില്‍ സംതൃപ്തനാണോ എന്ന്. പക്ഷെ കുറേ നാളായി വര്‍ക്ക് ചെയ്യുന്നില്ല അതിനാല്‍ ചെയ്‌തേക്കാമെന്ന് കരുതും. എന്താണോ നമുക്ക് വേണ്ടത് അത് ചെയ്യുകയാണല്ലോ അടിസ്ഥാനമായി നമ്മള്‍ ചെയ്യുക. മിക്ക അഭിനേതാക്കളും നേരിടുന്ന പ്രതിസന്ധിയാണത്. പ്രത്യേകിച്ച് നമ്മള്‍ ആഗ്രഹിച്ച ജോലി കിട്ടാത്തപ്പോഴോ മതിയായ ജോലി ഇല്ലാത്തപ്പോഴോ. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും നമുക്ക് ലഭിക്കുന്നതും തമ്മിലുള്ള പോരാട്ടമാണത്' താരം പറയുന്നു.

ന്യൂസ് 18 നോടായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം കരിയറില്‍ സിനിമകളൊന്നുമില്ലാതെ ഇരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും താരം പറയുന്നു. തന്നെ സംബന്ധിച്ച് തനിക്ക് സന്തോഷം നല്‍കുന്നത് മാത്രം ചെയ്യാനാണ് ഇഷ്ടമെന്നും താരം പറയുന്നുണ്ട്.

''ഇപ്പോള്‍ എനിക്ക് തിരക്കുണ്ട്. പക്ഷെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ രണ്ട് വര്‍ഷം ഞാന്‍ ഇടവേളയില്ലാതെ ജോലി ചെയ്തു. പിന്നെ ഒരു സിനിമ പരാജയപ്പെട്ടു. ചിലപ്പോള്‍ ആറ് മാസവും എട്ട് മാസവും മറ്റ് ചിലപ്പോള്‍ ഒരു വര്‍ഷവും ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കേണ്ടി വരും. ആ ഘട്ടം എപ്പോള്‍ വേണമെങ്കിലും തിരികെ വരാം'' എന്നാണ് കുണാല്‍ കേമു പറയുന്നത്. ഈ ഘട്ടത്തില്‍ തനിക്ക് ലഭിച്ച ഉപദേശങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''എനിക്ക് അതൊന്നും ശരിയാകില്ല. നീ പിആര്‍ ചെയ്യണം, പിആര്‍ ഇന്ന് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് എനിക്ക് ലഭിക്കാറുള്ള ഉപദേശം. പാര്‍ട്ടികള്‍ക്ക് പോകണമെന്നും നല്ല സര്‍ക്കിളിന്റെ ഭാഗം ആകണമെന്നും പാര്‍ട്ടികള്‍ നടത്തണമെന്നും സമ്മാനങ്ങള്‍ അയക്കണമെന്നും പറയും. അതൊന്നും മോശം ഉപദേശങ്ങളായി കാണുന്നില്ല. പക്ഷെ അതൊന്നും എനിക്ക് പ്രധാനപ്പെട്ടതല്ല. എനിക്ക് ശരിയെന്ന് തോന്നുന്നതേ ഞാന്‍ ചെയ്യൂ'' കുണാല്‍ കേമു പറയുന്നു.

''ഞാന്‍ വിശ്വസിക്കുന്നത് എന്റെ ക്രാഫ്റ്റില്‍ പണിയെടുക്കുന്നതിലാണ്. നിങ്ങള്‍ നല്ല ക്രാഫ്റ്റ്മാന്‍ ആണെങ്കില്‍ ആളുകള്‍ക്ക് നിങ്ങളെ ആവശ്യം വരും. ഒരു ആശാരിയെപ്പോലെ. എനിക്ക് നല്ലൊരു മേശ വേണമെങ്കില്‍ ഞാന്‍ ഏറ്റവും നല്ല ആശാരി ആരെന്നാകും നോക്കുക അല്ലാതെ ഏറ്റവും പ്രശസ്തനായ ആശാരി ആരെന്നാകില്ല'' എന്നും താരം പറഞ്ഞു.

Kunal Kemmu recalls the advices her recieved. He sat home for one year without works.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് മണ്ണിടിച്ചിലിൽ നാല് മരണം; ഒമ്പതു പേരെ കാണാതായി; നിരവധി പേർ കുടുങ്ങി കിടക്കുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 527 lottery result

'സംഘപരിവാറെന്നല്ല ഒരു ജാതിമത സംഘടനകളുമായും ബന്ധമില്ല'; വിവാദങ്ങള്‍ക്കില്ല: എന്‍ ശേഷാദ്രിനാഥന്‍

'നീ എന്നും എന്റേത്, പക്ഷേ ഇപ്പോൾ നിന്നെ ഞാൻ പറഞ്ഞയക്കണം'; സഹോദരിയുടെ വിവാഹത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി അർജുൻ കപൂർ

'പത്താം ക്ലാസ് ജയിക്കാത്തവന്‍ പോലും പിഎസ്‌സി അംഗം; അതും അതിനപ്പുറവും കേരളത്തില്‍ നടക്കും'