Kunchacko Boban വിഡിയോ സ്ക്രീൻഷോട്ട്
Entertainment

കെവിനെ വീട്ടിലേക്ക് ക്ഷണിച്ച് ചാക്കോച്ചൻ; 'ഇതിലും വലിയ അവാർഡ് ഒന്നും കിട്ടാനില്ലെന്ന്' ആരാധകർ

പിന്നീട് കെവിൻ എന്ന കുഞ്ഞ് ആരാധകനെ ചാക്കോച്ചൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കുഞ്ഞ് ആരാധകനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ചാക്കോച്ചനെ ഓടിവന്ന് കെട്ടിപിടിച്ച് നെഞ്ചോട് ചേർന്ന് നിൽക്കുന്ന കുട്ടിയെ ആണ് വിഡിയോയിൽ കാണാനാവുക. 'ഉന്മാദം' സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ ജാഗരൺ ചടങ്ങിൽ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബൻ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബനെ തേടി കുഞ്ഞ് ആരാധകനെത്തിയത്.

പിന്നീട് കെവിൻ എന്ന കുഞ്ഞ് ആരാധകനെ ചാക്കോച്ചൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ വെച്ച് ചാക്കോച്ചനെ കെട്ടിപ്പിടിച്ചിരിക്കുന്ന കെവിനെ ആണ് വിഡിയോയിൽ കാണാനാവുക. 'കളങ്കമില്ലാത്ത സ്നേഹം', 'ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം'- എന്നൊക്കെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ജാഗരൺ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടകൻ.

അതേസമയം കുഞ്ചാക്കോ ബോബനും ലിജോ മോളും പ്രധാന വേഷത്തിലെത്തിയ 'ഉന്മാദ'ത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കിരൺ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Kunchacko Boban and Kevin video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; 'നഷാമുക്ത യുവ അഭിയാന്‍' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

നനഞ്ഞ സോക്സ് ധരിക്കുന്നതു കൊണ്ട് ഉണ്ടാക്കുന്ന എട്ട് അപകടങ്ങൾ

തല മൊട്ടയടിച്ച്, കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഹർദിക് പാണ്ഡ്യ