പ്രിയപ്പെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്ത് ജേസണ്‍ സഞ്ജയ്; ലിസ്റ്റില്‍ ഒരു വിജയ് ചിത്രം; സൂര്യയ്ക്കും ഇടമുണ്ട്

ആ സെറ്റില്‍ കാര്‍ത്തിക് സുബ്ബരാജിന്റെ എഡിയായി ജോലി ചെയ്യണമെന്നുണ്ട്
Vijay, Jason Sanjay
Vijay, Jason Sanjay
Updated on
1 min read

സിഗ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറുകയാണ് തമിഴ് സൂപ്പര്‍ താരവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ്. അച്ഛനെപ്പോലെ നടനായല്ല, സംവിധായകനായാണ് ജേസണ്‍ അരങ്ങേറുന്നത്. സന്ദീപ് കിഷന്‍ ആണ് ജേസന്റെ ആദ്യ സിനിമയിലെ നായകന്‍. ഇപ്പോഴിതാ തന്റെ ഇഷ്ട സിനിമകള്‍ തെരഞ്ഞെടുക്കുകയാണ് ജേസണ്‍.

ബിഹൈന്‍ഡ് വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ ജേസണ്‍ തെരഞ്ഞെടുക്കുന്നത്. ഇതില്‍ ഒരു ചിത്രത്തിലെ നായകന്‍ വിജയ് ആണ്. രജനികാന്ത് ചിത്രവും പട്ടികയിലുണ്ട്. സൂര്യയുടെ ചിത്രവും ജേസന്റെ ഇഷ്ട സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

'അഞ്ച് സിനിമകള്‍ പറയാന്‍ പറഞ്ഞാല്‍, ഒന്ന് ആരണ്യ കാണ്ഡം ആണ്. പിന്നെ ജിഗര്‍തണ്ട ഫസ്റ്റ്. സമയം പിന്നോട്ട് കൊണ്ടുപോയി ആ സെറ്റില്‍ കാര്‍ത്തിക് സുബ്ബരാജിന്റെ എഡിയായി ജോലി ചെയ്യണമെന്നുണ്ട്. പിന്നെ കുറച്ച് പക്ഷപാതം ആയിരിക്കും, മുരുഗദോസ് സാറിന്റെ തുപ്പാക്കി. അതിലെ ടെറസിലെ സീനുണ്ട്. വളരെ ശാന്തമായി പൊലീസുകാരനെ സ്വയം ജീവനെടുക്കാന്‍ പ്രേരിപ്പിക്കുന്ന സീന്‍. സിമ്പിളായിട്ടാണ് അതെടുത്തിരിക്കുന്നത്. പക്ഷെ വലിയ ഇംപാക്ടുണ്ട്. ആ സിനിമയുടെ സെറ്റില്‍ പോകാന്‍ സാധിച്ചിട്ടുണ്ട്.'' ജേസണ്‍ പറയുന്നു.

''പഴയ സംവിധാകയകരില്‍ കെവി ആനന്ദ് സാറിനെ കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹമുണ്ട്. അതുപോലെ അന്തരിച്ച മഹേന്ദ്രന്‍ സാര്‍. അദ്ദേഹത്തിന്റെ ജോണി എനിക്ക് ഒരുപാടിഷ്ടമാണ്. രജനി സാറിനെ വേറൊരു ഫ്‌ളേവറിലാണ് കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ കാലമാണ്. രണ്ട് രീതിയിലാണ് അദ്ദേഹം വരുന്നത്. വിഷ്വല്‍ സ്റ്റോറി ടെല്ലിങിന്റെ തുടക്കക്കാരനാണ് മഹേന്ദ്രന്‍ സാര്‍. കെവി ആനന്ദ് സാറിന്റെ അയന്‍. പെര്‍ഫെക്ട് കമേഴ്ഷ്യല്‍ സിനിമയാണത്'' എന്നും ജേസണ്‍ പറയുന്നു.

Vijay, Jason Sanjay
'വെറുതേ വന്നു പോകുന്ന വേഷം ചെയ്യാൻ താല്പര്യമില്ല, ആളുകൾ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്'; അവിക ​ഗോർ
Vijay, Jason Sanjay
'പല ദിവസങ്ങളിലും ഞാൻ രാത്രി ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്; പക്ഷേ പിറ്റേദിവസം നമുക്ക് പുതിയൊരു ദിവസമാണ്'
Vijay, Jason Sanjay
'ഞങ്ങടെ അണ്ണനാ..' ചില ആലിംഗനങ്ങൾ വാക്കുകളേക്കാൾ ശക്തമാണ്; കണ്ണ് നിറഞ്ഞ് ചാക്കോച്ചൻ, വിഡിയോ
Summary

Jason Sanjay picks up his five favorite films. Includes father Vijay starrer too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Jason Sanjay
Nivin Pauly, Jason Sanjay and Vijay
Suriya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com